നീലേശ്വരം: ഇതര സംസ്ഥാന തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങളും ആരോഗ്യ, സാമൂഹിക പ്രശ്നങ്ങളും വിലയിരുത്താന്‍ നഗരസഭ നേതൃത്വത്തില്‍ താമസ സ്ഥലത്ത് പരിശോധന നടത്തും. തൊഴിലാളികള്‍ക്ക് മതിയായ താമസ സൗകര്യം നല്‍കാത്ത കരാറുകാര്‍ക്കെതിരെ നടപടിയെടുക്കും. താമസക്കാരുടെ രജിസ്റ്റര്‍ നഗരസഭയില്‍ സൂക്ഷിക്കും. തൊഴിലാളികളുടെയും പ്രദേശവാസികളുടെയും സഹകരണം ഉറപ്പാക്കാന്‍ വാര്‍ഡ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും നഗരസഭാ ചെയര്‍മാന്‍ പ്രഫ. കെ.പി. ജയരാജന്‍ അറിയിച്ചു. നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പൊതുജനാരോഗ്യ വകുപ്പ്, ജില്ലാ വികസന വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുക. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്യും. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ജമാല്‍ അഹമ്മദിന്‍െറ നേതൃത്വത്തിലുള്ള സംഘത്തിനാണ് മെഡിക്കല്‍ ക്യാമ്പിന്‍െറ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.