മാളുകളില്‍ അളവുതൂക്ക പരിശോധന

കാസര്‍കോട്: വ്യാപാരസ്ഥാപനങ്ങളിലെ ക്രമക്കേടുകള്‍ തടയുന്നതിന്‍െറ ഭാഗമായി ലീഗല്‍ മെട്രോളജി വകുപ്പ് മിന്നല്‍പരിശോധന നടത്തി. മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. പരിശോധനയില്‍ വില്‍പനവില രേഖപ്പെടുത്താത്ത അരിച്ചാക്കുകള്‍, ഗോതമ്പുപൊടി പാക്കറ്റ്, വാഷിങ് പൗഡര്‍ എന്നിവ പിടിച്ചെടുത്തു. വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ അഞ്ചു കെയ്സുകള്‍ കണ്ടെടുക്കുകയും സ്ഥാപനങ്ങള്‍ക്കെതിരെ നിയമലംഘനത്തിന് നടപടിയെടുക്കുകയും ചെയ്തു. ജില്ലയിലെ പരിശോധനക്ക് ഫൈ്ളയിങ് സ്ക്വാഡ് അസി. കണ്‍ട്രോളര്‍ പി. ശ്രീനിവാസ നേതൃത്വം നല്‍കി. ഇന്‍സ്പെക്ടര്‍ കെ. ശശികല, കെ. ഹരിദാസ്, ഇ.വി. ഹരിദാസ്, പവിത്രന്‍, ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു. കഴിഞ്ഞമാസം ലീഗല്‍ മെട്രോളജി ജില്ലയില്‍ നടത്തിയ പരിശോധനയില്‍ 63 കെയ്സുകള്‍ കണ്ടെടുക്കുകയും 1,37,500 രൂപ പിഴയിനത്തില്‍ ഈടാക്കുകയും ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.