കോട്ടരുവത്ത് മണ്ണിടിഞ്ഞ് വീടുകള്‍ ഭീഷണിയില്‍: കാസര്‍കോട്-കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡ് നാട്ടുകാര്‍ ഉപരോധിച്ചു

കാസര്‍കോട്: കെ.എസ്.ടി.പി നവീകരണം നടത്തുന്ന കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ ചളിയങ്കോട് കോട്ടരുവത്ത് മണ്ണിടിഞ്ഞ് വീടുകള്‍ ഭീഷണിയിലായതിനെതുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. ഇതത്തേുടര്‍ന്ന് ഈ റൂട്ടില്‍ വാഹന ഗതാഗതം സ്തംഭിച്ചു. പ്രതിഷേധം കണക്കിലെടുത്ത് ജില്ലാ കലക്ടര്‍ ഇ. ദേവദാസന്‍, ജില്ലാ പൊലീസ് മേധാവി തോംസണ്‍ ജോസ് എന്നിവരും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തത്തെി നാട്ടുകാരുമായി ചര്‍ച്ച നടത്തി. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം റോഡില്‍ ബാരിക്കേഡ് സ്ഥാപിച്ച് ഗതാഗതം താല്‍കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് റോഡരികിലെ ഉയരമേറിയ തിട്ടയില്‍നിന്ന് ശക്തമായ മണ്ണിടിച്ചിലുണ്ടായത്. കോട്ടരുവത്തെ എ. രാമകൃഷ്ണന്‍ നായരുടെ വീടിനോട് ചേര്‍ന്ന കക്കൂസ് മണ്ണിടിച്ചിലില്‍ തകര്‍ന്നു. തെങ്ങ് കടപുഴകി. സമീപ വാസികളായ തമ്പാന്‍, സുകു എന്നിവരുടെ വീടുകളും അപകട ഭീഷണിയിലാണ്. മഴ തുടര്‍ന്നാല്‍ മണ്ണിടിച്ചില്‍ കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യതയുണ്ട്. മണ്ണിടിച്ചില്‍ തടയാന്‍ കെ.എസ്.ടി.പി അധികൃതര്‍ കോണ്‍ക്രീറ്റ് പാര്‍ശ്വഭിത്തി നിര്‍മാണം തുടങ്ങിയിരുന്നെങ്കിലും ഇത് പൂര്‍ത്തിയാക്കാതെ നിര്‍ത്തിവെച്ച നിലയിലാണ്. ഈ സാഹചര്യത്തിലാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നാട്ടുകാര്‍ സംഘടിച്ച് സംസ്ഥാനപാത ഉപരോധിച്ചത്. മണ്ണിടിയുന്നത് തടയാന്‍ ഫലപ്രദ നടപടി സ്വീകരിച്ചശേഷം ഗതാഗതം പുന:സ്ഥാപിച്ചാല്‍ മതിയെന്നതാണ് നാട്ടുകാരുടെ നിലപാട്. കെ.എസ്.ടി.പി അധികൃതരാരും സ്ഥലത്തത്തൊത്തതില്‍ നാട്ടുകാര്‍ പ്രതിഷേധം അറിയിച്ചു. ജില്ലാ കലക്ടര്‍ ഫോണ്‍വഴി കെ.എസ്.ടി.പി ചീഫ് എന്‍ജിനീയറെ ബന്ധപ്പെട്ടപ്പോള്‍ സ്ഥലത്തില്ളെന്ന മറുപടിയാണ് ലഭിച്ചത്. കോട്ടരുവം മുതല്‍ ചളിയങ്കോട് വരെ മണ്ണിടിച്ചില്‍ ഉണ്ടാകുന്ന ഭാഗത്ത് കോണ്‍ക്രീറ്റ് ഭിത്തി നിര്‍മിക്കാമെന്ന് കെ.എസ്.ടി.പി അധികൃതര്‍ നല്‍കിയ ഉറപ്പ് യഥാസമയം നടപ്പാക്കാത്തതാണ് സ്ഥിതി വഷളാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.