സമഗ്ര വിദ്യാഭ്യാസപദ്ധതിയുമായി ചെറുവത്തൂര്‍ പഞ്ചായത്ത്

ചെറുവത്തൂര്‍: സമഗ്ര വിദ്യാഭ്യാസപദ്ധതിയുമായി ചെറുവത്തൂര്‍ പഞ്ചായത്ത്. പഠനനിലവാരം മെച്ചപ്പെടുത്തി കുട്ടികള്‍ക്ക് ഹൈടെക് വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്ത് പരിധിയിലെ സ്കൂളുകളില്‍നിന്ന് അഭിരുചി പരീക്ഷ, അഭിമുഖം എന്നിവ നടത്തിയാണ് വിദ്യാര്‍ഥികളെ കണ്ടത്തെുക. ഇവര്‍ക്ക് പ്രമുഖരായ അധ്യാപകരുടെ നേതൃത്വത്തില്‍ ക്ളാസുകള്‍ നല്‍കും. പഠനസാമഗ്രികള്‍ സൗജന്യമായി വിതരണം ചെയ്യും. ഇതിനായി പ്രോജക്ടര്‍, കമ്പ്യൂട്ടര്‍ തുടങ്ങിയ ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള സ്മാര്‍ട്ട് ക്ളാസ്മുറികള്‍ പഞ്ചായത്തില്‍ ഒരുക്കും. പഠനത്തോടൊപ്പം കലാമേളകള്‍, പരിസ്ഥിതിപ്രവര്‍ത്തനം, വിനോദയാത്ര, ഫിലിം ഫെസ്റ്റ്, ക്യാമ്പ്, സ്പോക്കണ്‍ ഇംഗ്ളീഷ്, റോഡ് സുരക്ഷാ ക്ളാസുകള്‍, പരിശീലനങ്ങള്‍ തുടങ്ങിയവയും നടപ്പാക്കും. പഠനത്തില്‍ പിന്നാക്കംനില്‍ക്കുന്ന നാലാംക്ളാസ് മുതല്‍ 10ാംക്ളാസ് വരെയുള്ള കുട്ടികള്‍ക്ക് എസ്.എസ്.എ, ബി.ആര്‍.സി, സി.ആര്‍.സി, പി.ഇ.സി എന്നിവയുടെ സഹകരത്തോടെ പഠനം മെച്ചപ്പെടുത്താനാവശ്യമായ സംവിധാനങ്ങള്‍ ഒരുക്കും. ഭിന്നശേഷിയുള്ള കുട്ടികള്‍ക്കും പ്രത്യേക സൗകര്യങ്ങളുണ്ടാകും. അധ്യാപകര്‍ക്കുള്ള പരിശീന ക്ളാസുകള്‍, അധ്യാപകസംഗമം എന്നിവ നടന്നു. ജൂണോടെ കുട്ടികളെ കണ്ടത്തെി ക്ളാസുകള്‍ ആരംഭിക്കും. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ളാസുകള്‍ നടക്കുക. പഞ്ചായത്ത് വികസനസമിതിയുടെ നേതൃത്വത്തില്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ പി.വി. കൃഷ്ണകുമാര്‍ കണ്‍വീനറും പഞ്ചായത്ത് പ്രസിഡന്‍റ് മാധവന്‍ മണിയറ ചെയര്‍മാനുമായ സമിതിയുടെ നേതൃത്വത്തിലാണ് പദ്ധതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.