തൃക്കരിപ്പൂര്‍: തട്ടുകടയില്‍ വില്‍പനക്കുള്ള പലഹാരം എത്തിച്ചുകൊടുക്കാന്‍ പോയ ബാലികയെ കടയുടമ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. തൃക്കരിപ്പൂര്‍ ഒളവറയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഉടുമ്പുന്തല പുനത്തിലെ 48 കാരനായ കടയുടമയെ ചന്തേര പൊലീസ് കസ്റ്റഡിയിലെടുത്തു. ഒളവറ പൊതുവിതരണ കേന്ദ്രം പരിസരത്ത് പ്രവര്‍ത്തിക്കുന്ന തട്ടുകടയില്‍ വന്ന ദലിത് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി രക്ഷിതാക്കള്‍ പരാതി നല്‍കിയതായി പൊലീസ് അറിയിച്ചു. കുട്ടിയെ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. കാസര്‍കോട് എസ്.എം.എസ് സി.ഐ ഞായറാഴ്ച ചന്തേരയിലത്തെി അറസ്റ്റ് രേഖപ്പെടുത്തും. സംഭവമറിഞ്ഞ പരിസരവാസികള്‍ തട്ടുകട അടിച്ചു തകര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.