കല്ലുംകൂട്ടത്ത് സര്‍ക്കാര്‍ ഭൂമിയില്‍നിന്ന് മണ്ണിടിച്ച് കടത്തുന്നു

കാസര്‍കോട്: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമിയില്‍നിന്ന് കുന്നിടിച്ച് മണ്ണ് കടത്തുന്നു. നാട്ടുകാരുടെ പരാതിയില്‍ സ്ഥലത്തത്തെിയ റവന്യൂ ഉദ്യോഗസ്ഥര്‍ മണ്ണെടുപ്പ് നേരില്‍ കണ്ടിട്ടും നടപടി സ്വീകരിച്ചില്ളെന്ന് ആക്ഷേപം. ചെങ്കള വില്ളേജിലെ ബേവിഞ്ച കല്ലുംകൂട്ടം മദ്റസാ പരിസരത്തുള്ള സര്‍ക്കാര്‍ ഭൂമിയില്‍നിന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ വന്‍തോതില്‍ മണ്ണ് കടത്തിയത്. മണ്ണുമാന്തി യന്ത്രവും ആറ് ടിപ്പര്‍ ലോറികളും ഉപയോഗിച്ചാണ് മണ്ണിടിച്ച് കടത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. സ്വകാര്യ വ്യക്തിയുടെ നെല്‍പ്പാടവും പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്‍െറ തറയും നികത്താനാണ് മണ്ണുപയോഗിക്കുന്നത്. അധികൃതരുടെ കണ്ണുവെട്ടിച്ച് നൂറിലേറെ ലോഡ് മണ്ണ് കടത്തിക്കൊണ്ടുപോയി. മണ്ണെടുപ്പിനെതിരെ കല്ലുംകൂട്ടം വൈ.എം.എ ക്ളബ് പ്രവര്‍ത്തകര്‍ റവന്യൂ മന്ത്രിക്കും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. കാസര്‍കോട് തഹസില്‍ദാറെ പരാതി അറിയിച്ചതിനെ തുടര്‍ന്ന് വില്ളേജ് ഓഫിസിലെ ഉദ്യോഗസ്ഥന്‍ സ്ഥലത്തത്തെിയിട്ടും മണ്ണെടുപ്പ് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടതല്ലാതെ മണ്ണു മാന്തിയന്ത്രവും ടിപ്പര്‍ ലോറികളും കസ്റ്റഡിയിലെടുക്കുകയോ സര്‍ക്കാര്‍ ഭൂമിയിലെ കുന്നിടിച്ചതിന് പിഴ ചുമത്തുകയോ ചെയ്തില്ളെന്ന് പറയുന്നു. ദേശീയപാതയില്‍നിന്ന് ഒരു കിലോമീറ്ററോളം അകലെയാണ് കല്ലുംകൂട്ടത്തെ സര്‍ക്കാര്‍ ഭൂമി. ഇവിടെ ഒരേക്കറോളം റവന്യൂ സ്ഥലമുണ്ടായിരുന്നതില്‍ ഭൂരിഭാഗവും സ്വകാര്യ വ്യക്തികള്‍ കൈയേറി സ്വന്തമാക്കിക്കഴിഞ്ഞു. ശേഷിച്ച സ്ഥലമാണ് ഇടിച്ചുനിരത്തി മണ്ണ് കടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.