പട്ള വയലിലെ അനധികൃത നിര്‍മാണം തടയാനായില്ല

കാസര്‍കോട്: റവന്യൂ അധികൃതര്‍ വരുത്തിയ പിഴവ് മറയാക്കി നെല്‍വയലില്‍ നടത്തുന്ന അനധികൃത കെട്ടിട നിര്‍മാണം ജില്ലാ ഭരണകൂടം ഇടപെട്ടിട്ടും തടയാനായില്ല. ഇതത്തേുടര്‍ന്ന് നാട്ടുകാര്‍ റവന്യൂ മന്ത്രിക്ക് പരാതിയയച്ചു. മധൂര്‍ പട്ള വയലിലാണ് നെല്‍വയല്‍ സംരക്ഷണ നിയമം മറികടന്ന് സ്വകാര്യ വ്യക്തി ഫ്ളാറ്റ് നിര്‍മിക്കുന്നത്. ഇതിനെതിരെ നാട്ടുകാര്‍ ജില്ലാ കലക്ടര്‍ക്കും എ.ഡി.എമ്മിനും പരാതി നല്‍കിയതിന്‍െറ അടിസ്ഥാനത്തില്‍ കാസര്‍കോട് തഹസില്‍ദാറോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു. തഹസില്‍ദാര്‍ സ്ഥലപരിശോധന നടത്തി, നിയമലംഘനം നടത്തുന്നതായി കണ്ടത്തെിയെങ്കിലും നിര്‍മാണം തടയാന്‍ കഴിഞ്ഞില്ല. നിര്‍മാണം നിര്‍ത്തിവെക്കാനാവശ്യപ്പെട്ട് വില്ളേജ് ഓഫിസര്‍ നല്‍കിയ നോട്ടീസിനും ഫലമുണ്ടായില്ല. പതിറ്റാണ്ടുകളായി കൃഷി നടത്തുന്ന നെല്‍വയലിനെ റവന്യൂ വകുപ്പിന്‍െറ റീസര്‍വേ രജിസ്റ്ററില്‍ പുരയിടമായാണ് രേഖപ്പെടുത്തിയത്. ഇത് ഉപയോഗപ്പെടുത്തിയാണ് അനധികൃത നിര്‍മാണം. മധൂര്‍ വില്ളേജ് ഓഫിസിലെ രേഖകളില്‍ ഈ ഭൂമി നെല്‍വയലായി അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിലും റീസര്‍വേ രജിസ്റ്ററില്‍ ഇതിനെ പുരയിടമാക്കിയതില്‍ ക്രമക്കേടുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. ഈ രേഖ ഉപയോഗിച്ച് വില്ളേജ് ഓഫിസില്‍നിന്ന് തരപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് സ്ഥലമുടമ നിര്‍മാണത്തിന് പഞ്ചായത്ത് സെക്രട്ടറിയുടെ അനുമതി നേടിയത്. നെല്‍വയല്‍ കരഭൂമിയായി മാറുമ്പോള്‍ ഭൂമിയുടെ വിലയില്‍ ലക്ഷങ്ങളുടെ വര്‍ധനയാണുണ്ടാവുക. വര്‍ഷംതോറും നെല്‍കൃഷി നടത്താറുള്ളതാണ് പട്ളയിലെ വയല്‍. ഒന്നര ഏക്കറോളം വിസ്തൃതിയുള്ള വയലിന്‍െറ ഒരു ഭാഗം വിലക്ക് വാങ്ങിയ വ്യക്തി 35 സെന്‍റിലാണ് ഫ്ളാറ്റ് നിര്‍മാണം നടത്തുന്നത്. മഴക്കാലത്ത് വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിച്ച് അതിന് മുകളിലാണ് കെട്ടിട നിര്‍മാണം. വയലിലെ മറ്റു ഭാഗങ്ങളില്‍ നെല്‍കൃഷി നടത്തുന്നതിന് ഇത് തടസ്സമുണ്ടാക്കുമെന്നും ക്രമേണ വയല്‍പ്രദേശം പൂര്‍ണമായി കെട്ടിടങ്ങളായി മാറുമെന്നും നാട്ടുകാര്‍ക്ക് ആശങ്കയുണ്ട്. വില്ളേജ് ഓഫിസിലുള്ളവരെയും പഞ്ചായത്ത് അധികൃതരെയും സ്വാധീനിച്ചാണ് നിര്‍മാണത്തിന് അനുമതി സമ്പാദിച്ചതെന്നും ഇതു സംബന്ധിച്ച് അന്വേഷണം വേണമെന്നുമാണ് നാട്ടുകാര്‍ മന്ത്രിക്ക് അയച്ച പരാതിയിലെ ആവശ്യം. പാവപ്പെട്ട കര്‍ഷകരുടെ കൃഷിയിടം സംരക്ഷിക്കാന്‍ നടപടിയുണ്ടാകണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT