കാസര്‍കോട്: വരള്‍ച്ച നേരിടുന്നതിന് ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും പദ്ധതി ആവിഷ്കരിക്കുന്നു. ജില്ലയുടെ സമസ്ത മേഖലകളെയും ഉള്‍ക്കൊള്ളുന്ന മാസ്റ്റര്‍പ്ളാന്‍ തയാറാക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. മാസ്റ്റര്‍പ്ളാന്‍ രൂപവത്കരണത്തിന്‍െറ ഭാഗമായി ജൂണ്‍ 18ന് ശില്‍പശാല നടത്തും. ശില്‍പശാലയില്‍ വിദഗ്ധര്‍, വകുപ്പ് മേധാവികള്‍, സി.ഡബ്ള്യു.ആര്‍.ഡി.എം, ജലനിധി, സി.പി.സി.ആര്‍.ഐ, കെ.എഫ്.ആര്‍.ഐ, വാട്ടര്‍ കണ്‍സര്‍വേഷന്‍ സൊസൈറ്റി തുടങ്ങിയ വിദഗ്ധ ഏജന്‍സികളുടെ പ്രതിനിധികളും ജനപ്രതിനിധികളും പങ്കെടുക്കും. പുതുതലമുറയെ പങ്കെടുപ്പിക്കുന്നതിന്‍െറ ഭാഗമായി ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് പദ്ധതിക്ക് പേര് നിര്‍ദേശിക്കാം. കുട്ടികള്‍ നിര്‍ദേശിക്കുന്ന പേര് ജൂണ്‍ 13നകം സെക്രട്ടറി, കാസര്‍കോട് ജില്ലാ പഞ്ചായത്ത്, സിവില്‍ സ്റ്റേഷന്‍, വിദ്യാനഗര്‍, കാസര്‍കോട് എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന പേര് നിര്‍ദേശിക്കുന്ന വിദ്യാര്‍ഥിക്ക് സമ്മാനം ലഭിക്കും. ജലസംരക്ഷണം ഉറപ്പാക്കുന്നതിന്‍െറ ഭാഗമായി ബോധവത്കരണ പരിപാടികള്‍, തുറന്ന കിണറുകള്‍, കുഴല്‍ക്കിണറുകള്‍ തുടങ്ങിയവയുടെ റീചാര്‍ജിങ്, ജലചൂഷണം നിയന്ത്രിക്കുന്നതിനുള്ള പരിപാടികള്‍, മറ്റ് വിവിധ സ്ഥലങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച ജലസംരക്ഷണ പദ്ധതികളെപ്പറ്റിയുള്ള പഠനം തുടങ്ങിയ ഇടപെടലുകള്‍ ഈ പദ്ധതിയുടെ ഭാഗമായി നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.