കാഞ്ഞങ്ങാട്: 30 മെഗാവാട്ട് ഉല്‍പാദന ശേഷിയുള്ള വെള്ളൂടയിലെ സോളാര്‍ പ്ളാന്‍റ് ആഗസ്റ്റ് മാസത്തോടെ പ്രവര്‍ത്തന ക്ഷമമാവും. അമ്പലത്തറ വില്ളേജിലെ വെള്ളൂടയില്‍ 300 ഏക്കര്‍ സ്ഥലത്താണ് പ്ളാന്‍റ് സ്ഥാപിച്ചിരിക്കുന്നത്. കൂടാതെ പൈവളിഗെ, കിനാനൂര്‍ കരിന്തളം വില്ളേജുകളിലും സോളാര്‍ പ്ളാന്‍റ് സ്ഥാപിക്കുന്നുണ്ട്. ജില്ലയിലെ പ്ളാന്‍റുകളില്‍ നിന്ന് 200 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് മൊത്തം ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ 10 ശതമാനം സോളാര്‍ പ്ളാന്‍റുകളിലൂടെ ഉല്‍പാദിപ്പിക്കണമെന്ന കേന്ദ്രസര്‍ക്കാറിന്‍െറ നയം പിന്തുടര്‍ന്ന് അമ്പലത്തറ, നീലേശ്വരത്തെ കിനാനൂര്‍ കരിന്തളം, പൈവളിഗെ എന്നിവിടങ്ങളിലാണ് സോളാര്‍ പ്ളാന്‍റുകള്‍ സ്ഥാപിക്കുക. സോളാര്‍ പ്ളാന്‍റില്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് കൈമാറും. മൈലാട്ടി 220 കെ.വി സബ് സ്റ്റേഷന്‍ വഴിയാണ് വിതരണം നടത്തുന്നത്. അമ്പലത്തറയില്‍ തന്നെ 20 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാവുന്ന മറ്റൊരു പ്ളാന്‍റും ഈ വര്‍ഷം തന്നെ പ്രവര്‍ത്തനം തുടങ്ങും. ഇന്ത്യന്‍ റിന്യൂവല്‍ എനര്‍ജി ഡവലപ്മെന്‍റ് ഏജന്‍സി എന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമാണ് പ്ളാന്‍റ് സ്ഥാപിക്കാന്‍ പണം മുടക്കുന്നത്. പൈവളിഗെയില്‍ 171 ഹെക്ടര്‍ സ്ഥലത്ത് പ്ളാന്‍റ് സ്ഥാപിക്കാനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങി. 50 മെഗാവാട്ട് വൈദ്യുതിയാണ് ഇവിടെനിന്ന് ഉല്‍പാദിപ്പിക്കുക. കിനാനൂര്‍ കരിന്തളം പ്ളാന്‍റുകളില്‍നിന്ന് 100 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കും. കാസര്‍കോട് ജില്ലയില്‍ 500 മെഗാവാട്ട് വൈദ്യുതി വരെ ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന സര്‍ക്കാര്‍ സ്ഥലമുണ്ടെന്നാണ് സര്‍വേ റിപ്പോര്‍ട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.