മഴക്കാലപൂര്‍വ ശുചീകരണം: സിവില്‍ സ്റ്റേഷന്‍ ക്ളീന്‍

കാസര്‍കോട്: മഴക്കാലപൂര്‍വ ശുചീകരണത്തിന്‍െറ ഭാഗമായി ജില്ലയില്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ നൂറുകണക്കിന് ജീവനക്കാര്‍ പങ്കാളികളായി. വിദ്യാനഗര്‍ സിവില്‍ സ്റ്റേഷനില്‍ രാവിലെ 10 മുതല്‍ വൈകീട്ട് വരെ നീണ്ടുനിന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കലക്ടറേറ്റിന് മുന്നില്‍ ജില്ലാ ശുചിത്വ മിഷന്‍ എക്സിക്യൂട്ടിവ് ഡയറക്ടറായ ജില്ലാ കലക്ടര്‍ ഇ. ദേവദാസന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ശുചിത്വ മിഷന്‍െറ നേതൃത്വത്തിലായിരുന്നു ശുചീകരണം. ഡെപ്യൂട്ടി കലക്ടര്‍മാര്‍, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ എന്നിവര്‍ വിവിധ ബ്ളോക്കുകളില്‍ ശുചീകരണത്തിന് നേതൃത്വം നല്‍കി. സിവില്‍ സ്റ്റേഷനിലെ വിവിധ ബ്ളോക്കുകളില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസുകളിലെ ജീവനക്കാര്‍ ഓഫിസും പരിസരവും ശുചീകരിച്ചു. പ്ളാസ്റ്റിക് മാലിന്യങ്ങളും ഖര-ജൈവ മാലിന്യങ്ങളും പ്രത്യേകം നീക്കം ചെയ്തു. സംസ്ഥാന മന്ത്രിസഭയുടെ തീരുമാനപ്രകാരം ജില്ലാ ഭരണകൂടം വിളിച്ചുചേര്‍ത്ത യോഗത്തിന്‍െറ തുടര്‍ച്ചയായിട്ടാണ് മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിന് ശുചീകരണ പ്രവര്‍ത്തനം നടത്തിയത്. കുടുംബശ്രീ, ശുചിത്വ മിഷന്‍ റിസോഴ്സ് പേഴ്സന്‍മാര്‍, വി.ഇ.ഒമാര്‍ എന്നിവരും ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ശുചീകരണ പ്രവര്‍ത്തനത്തില്‍ ഡെപ്യൂട്ടി കലക്ടര്‍മാരായ ആര്‍.പി. മഹാദേവകുമാര്‍, സി. ജയന്‍, ഹുസൂര്‍ ശിരസ്തദാര്‍ കെ. ജയലക്ഷ്മി, ഫൈനാന്‍സ് ഓഫിസര്‍ കെ. കുഞ്ഞമ്പു നായര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ.ടി. ശേഖര്‍, ജില്ലാ ലോ ഓഫിസര്‍ എം. സീതാരാമ, ജില്ലാ സര്‍വേ സൂപ്രണ്ട് ബിനു മാത്യു പണിക്കര്‍, സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍ചാര്‍ജ് എം. പ്രദീപന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍ അബ്ദുല്‍മജീദ് ചെമ്പിരിക്ക, ലേബര്‍ ഓഫിസര്‍ കെ. ഗോപി, ശുചിത്വ മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ കെ. പ്രദീപന്‍, ജില്ലാ സപൈ്ള ഓഫിസര്‍ എം. വിജയന്‍, ജില്ലാ ട്രഷറി ഓഫിസര്‍ എം.എം. സീതാരാമ, ജില്ലാ രജിസ്ട്രാര്‍ എ.ബി. സത്യന്‍, ആര്‍.ടി.ഒ പി.എച്ച്. സാദിഖ് അലി തുടങ്ങിയ വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുത്തു. ജില്ലാ പൊലീസ് ആസ്ഥാനത്ത് നടന്ന ശുചീകരണത്തിന് ജില്ലാ പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസ് നേതൃത്വം വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.