കാഞ്ഞങ്ങാട്: ഓട്ടോ റിക്ഷാ ഡ്രൈവറെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പരപ്പ ടൗണില്‍ ചൊവ്വാഴ്ച നാട്ടുകാര്‍ ഹര്‍ത്താല്‍ ആചരിച്ചു. കടകള്‍ തുറന്നില്ല. ഓട്ടോ റിക്ഷകളടക്കമുള്ള വാഹനങ്ങളും സര്‍വിസ് നടത്തിയില്ല. അതേസമയം പരപ്പ വഴി കടന്നുപോകുന്ന ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ തടസം കൂടാതെ ഓടി. പരപ്പ നെല്ലിയരകോളനിയിലെ ബാബുവിന്‍െറ മകന്‍ സതീഷ് ബാബുവിനെ(28) യാണ് ഞായറാഴ്ച പരപ്പയില്‍ കാറിലത്തെിയ സംഘം ഇടിച്ച് വീഴ്ത്തിയത്. പരിക്കേറ്റ ഇയാള്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. സതീഷിന്‍െറ സഹോദരന്‍ അനീഷ് ബാബുവിനെയും സുഹൃത്ത് ഹരീഷിനെയും ഒരു സംഘം ആക്രമിച്ചതിനെച്ചൊല്ലിയുണ്ടായ സംഘര്‍ഷത്തിനിടെയാണ് യുവാവിനെ കാറിടിച്ചത്. യുവാക്കളെ ആക്രമിച്ച സംഘത്തില്‍പെട്ട ചിലര്‍ കാറില്‍ എത്തിയപ്പോള്‍ ഓട്ടോ ഡ്രൈവര്‍മാര്‍ തടഞ്ഞു. ഇതിനിടെ കാര്‍ മുന്നോട്ടെടുത്ത് സതീഷ് ബാബുവിനെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. കാര്‍ നിര്‍ത്താതെ പോയതോടെ പ്രകോപിതരായ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് സ്ഥലത്തത്തെി നാട്ടുകാരുമായി ചര്‍ച്ച നടത്തി പ്രതികളെ ഉടനെ അറസ്റ്റ് ചെയ്യാമെന്ന് ഉറപ്പ് നല്‍കിയതിനെതുടര്‍ന്നാണ് ഉപരോധം അവസാനിപ്പിക്കുകയായിരുന്നു. ഇതിന്‍െറ തുടര്‍ച്ചയായാണ് ചൊവ്വാഴ്ച ഹര്‍ത്താല്‍ ആചരിച്ചത്. കാറിടിച്ച സംഭവവുമായിബന്ധപ്പെട്ട് പരപ്പ കാരാട്ടെ സമീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കാര്‍ ബങ്കളത്ത് കാട്ടില്‍ ഉപേക്ഷിച്ച് സ്ഥലംവിട്ട സമീറിനെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പിന്തുടര്‍ന്ന് നീലേശ്വരത്തു നിന്നാണ് കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.