മാലിന്യം കുന്നുകൂടി; നഗരസഭാ യോഗത്തില്‍ ബഹളം

കാസര്‍കോട്: നഗരത്തില്‍ കുന്നുകൂടുന്ന മാലിന്യം നീക്കുന്നതിലെ വീഴ്ച സംബന്ധിച്ച് നഗരസഭാ യോഗത്തില്‍ ബഹളം. മാധ്യമങ്ങളില്‍ നിരന്തരം വരുന്ന വാര്‍ത്തകളിലെ യാഥാര്‍ഥ്യത്തോട് മുഖം തിരിക്കുന്ന ചെയര്‍പേഴ്സന്‍െറ നിലപാടിനെതിരെ സി.പി.എം കൗണ്‍സിലര്‍ കെ. ദിനേശന്‍, സ്വതന്ത്ര അംഗം റാഷിദ് പൂരണം, ബി.ജെ.പി നേതാവ് കെ.പി. രമേശ് എന്നിവരാണ് പ്രശ്നം ഉന്നയിച്ചത്. പ്രശ്നങ്ങള്‍ക്കെല്ലാം ഉദ്യോഗസ്ഥര്‍ മറുപടി പറയുന്ന രീതി ഉദ്യോഗസ്ഥ ഭരണമാണ് നടക്കുന്നതെന്ന ആരോപണത്തെ സ്ഥിരീകരിക്കുകയാണെന്ന് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. ഫോര്‍ട്ട് റോഡില്‍ മാലിന്യം കുന്നുകൂടുന്നതിനെക്കുറിച്ചാണ് റാഷിദ് പൂരണം സംസാരിച്ചത്. വിമതനായി മത്സരിച്ചാണ് ലീഗിന്‍െറ കോട്ടയായ വാര്‍ഡ് റാഷിദ് പൂരണം പിടിച്ചെടുത്തത്. നഗരത്തിലെ ഏറ്റവും വലിയ മാലിന്യ കേന്ദ്രം ഇദ്ദേഹത്തിന്‍െറ വാര്‍ഡിലാണ്. ഇതാണ് അദ്ദേഹത്തെ പ്രകോപിപ്പിക്കാന്‍ കാരണമെന്ന് പറയുന്നു. ഫോര്‍ട്ട് റോഡില്‍ മാലിന്യം നിക്ഷേപിച്ചാല്‍ നിക്ഷേപിക്കുന്നവരെ നാട്ടുകാര്‍ കൈകാര്യം ചെയ്യുമെന്ന് അദ്ദേഹം നഗരസഭാ യോഗത്തില്‍ പറഞ്ഞു. കൗണ്‍സിലര്‍ എന്ന നിലയില്‍ നഗരസഭാ ഉദ്യോഗസ്ഥരോടും മാലിന്യം കൊണ്ടിടുന്ന തൊഴിലാളികളോടും മേലില്‍ നിക്ഷേപിക്കരുതെന്ന് പറഞ്ഞിട്ടുണ്ട്. മാലിന്യക്കൂമ്പാരത്തിനടുത്തുള്ള വീട്ടുകാര്‍ പറയുന്നത് ഏറ്റവും കൂടുതല്‍ മാലിന്യം കൊണ്ടിടുന്നത് നഗരസഭയാണെന്നാണ്. അവര്‍ അത് കാമറയില്‍ പകര്‍ത്തുന്നുണ്ട്. ഇനിയും നിക്ഷേപിച്ചാല്‍ ഇടപെടുമെന്നാണ് അവര്‍ പറയുന്നതെന്നും അങ്ങനെ സംഭവിച്ചാല്‍ കൗണ്‍സിലര്‍ എന്ന നിലയില്‍ തന്നെ കുറ്റപ്പെടുത്താനാകില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.പി.എമ്മിലെ ദിനേശനും മാലിന്യ പ്രശ്നത്തില്‍ ഇടപെട്ടു സംസാരിച്ചു. ഇടക്കിടെ വരുന്ന മാധ്യമ വാര്‍ത്തകള്‍ ദിനേശന്‍ ശ്രദ്ധയില്‍പെടുത്തി. എന്നാല്‍, ചെയര്‍പേഴ്സന്‍ മൗനം അവലംബിച്ചതല്ലാതെ മറുപടി പറയാന്‍ തയാറായില്ല. മറുപടിയെല്ലാം ഉദ്യോഗസ്ഥരാണ് പറഞ്ഞത്. 38 വര്‍ഷം പഴക്കമുള്ള ചെന്നിക്കര ശ്മശാനത്തെക്കുറിച്ചും ഏഴുവര്‍ഷം മുമ്പ് വി.എസ് മന്ത്രിസഭയില്‍ അംഗമായിരിക്കെ രാമചന്ദ്രന്‍ കടന്നപ്പള്ളി തറക്കല്ലിട്ട പള്ളം ശ്മശാനത്തെക്കുറിച്ചുമാണ് ദിനു സംസാരിച്ചത്. പള്ളം ശ്മശാനത്തിന് 75 ലക്ഷം രൂപ ചെലവഴിച്ചു. തുറക്കുന്നതിന് നടപടിയില്ലാതെ ഉപകരണങ്ങള്‍ തുരുമ്പിക്കുകയാണ്. കരാറുകാര്‍ക്ക് പണം നല്‍കി. ഇനി വേണ്ടത് ബ്ളോവര്‍ മെഷീന്‍ പ്രവര്‍ത്തിപ്പിക്കാന്‍ ത്രീഫേസ് വൈദ്യുതി ലൈനാണ്. കുഴല്‍ക്കിണറും ടാങ്കും പൈപ്പ്ലൈനും വേണം. ഉദ്യോഗസ്ഥര്‍ ഇതിന് അനുമതി നല്‍കുന്നില്ല. നഗരസഭാ ചെയര്‍പേഴ്സന്‍ ഇടപെടുന്നുമില്ല. ഒരു ലക്ഷം രൂപ കഴിഞ്ഞ കൗണ്‍സില്‍ അനുവദിച്ചു. ഇതുവരെ ടെന്‍ഡര്‍ നടപടിയായില്ല്ള. ഉദ്യോഗസ്ഥ അനാസ്ഥയാണിതിന് കാരണമെന്നും അംഗം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT