നീലേശ്വരം റെയില്‍വേ സ്റ്റേഷന്‍: മേല്‍പാലമായി; മേല്‍ക്കൂരയില്ല

നീലേശ്വരം: ഏറക്കാലത്തെ മുറവിളിക്കുശേഷം നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ മേല്‍പാലം നിര്‍മിച്ചെങ്കിലും മേല്‍ക്കൂരയില്ലാത്തത് ദുരിതമാകുന്നു. മഴയത്ത് കുടപിടിച്ചുവേണം മേല്‍പാലം കടക്കാന്‍. ഒന്നാമത്തെ പ്ളാറ്റ്ഫോമില്‍നിന്ന് രണ്ടാമത്തെ പ്ളാറ്റ്ഫോമിലേക്ക് പാളത്തിലിറങ്ങാതെ എത്തുന്നതിനാണ് മേല്‍പാലം നിര്‍മിച്ചത്. വര്‍ഷങ്ങളായി റെയില്‍പാളം മുറിച്ചുകടന്നാണ് കിഴക്കുഭാഗത്തെ പ്ളാറ്റ്ഫോമില്‍ എത്താറുണ്ടായിരുന്നത്. പി. കരുണാകരന്‍ എം.പിയുടെ സമ്മര്‍ദംമൂലമാണ് ഒടുവില്‍ മേല്‍പാലം അനുവദിച്ചത്. മേല്‍ക്കൂര നിര്‍മിക്കാനും കിഴക്കുഭാഗത്തെ പ്ളാറ്റ്ഫോമില്‍നിന്ന് പാലം കിഴക്കുഭാഗത്തേക്ക് വീണ്ടും നീട്ടുന്നതിനും എം.പിയുടെ ഫണ്ട് അനുവദിച്ചിട്ടും രണ്ടു പ്രവൃത്തിയും ആരംഭിച്ചിട്ടില്ല. എഫ്.സി.ഐയിലേക്ക് വരുന്ന വാഗണുകള്‍ നിര്‍ത്തിയാല്‍ പാലം ഇറങ്ങിവരുന്ന യാത്രക്കാര്‍ക്ക് തീവണ്ടിയുടെ അടിയില്‍ക്കൂടിവേണം കടന്നുപോകാന്‍. വരുമാനത്തിന്‍െറ കാര്യത്തിലും യാത്രക്കാരുടെ എണ്ണത്തിലും ലഭ്യമായ സ്ഥലത്തിന്‍െറ കാര്യത്തിലും മുന്നില്‍നില്‍ക്കുന്ന സ്റ്റേഷനാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT