ല​ക്ഷം രൂ​പ സ​മ്മാ​നം അ​ടി​ച്ച കൂ​പ്പ​ണു​മാ​യി റാ​ഷി​ദ്

കൈവന്ന ലക്ഷം രൂപ സൗഭാഗ്യം കിട്ടിയില്ല; തുണിക്കടക്കെതിരെ ഡിവൈ.എസ്.പിക്ക് യുവാവിന്റെ പരാതി

കാ​ഞ്ഞ​ങ്ങാ​ട്: ന​റു​ക്കെ​ടു​പ്പി​ൽ കൈ​വ​ന്ന ല​ക്ഷം രൂ​പ സൗ​ഭാ​ഗ്യം തു​ണി​ക്ക​ട ഉ​ട​മ​ക​ൾ ന​ൽ​കി​യി​ല്ല. ആ​ളു​ക​ൾ​ക്ക് മു​ന്നി​ൽ പ​രി​ഹാ​സ്യ​നാ​യ യു​വാ​വ് നീ​തി​തേ​ടി പൊ​ലീ​സി​ലെ​ത്തി​യെ​ങ്കി​ലും ക​ട മു​ത​ലാ​ളി​മാ​രെ വി​ളി​പ്പി​ക്കാ​ൻ ത​യാ​റാ​കാ​തെ യു​വാ​വി​നെ പൊ​ലീ​സ് തി​രി​ച്ച​യ​ച്ച​താ​യി പ​രാ​തി ഉ​യ​ർ​ന്നു. തു​ണി​ക്ക​ട ന​വീ​ക​ര​ണ​മെ​ന്ന പേ​രി​ൽ ആ​ളു​ക​ൾ​ക്ക് തു​ണി​ക്ക​ട​യു​ടെ കൂ​പ്പ​ണു​ക​ൾ വി​ത​ര​ണം ചെ​യ്തി​രു​ന്നു.

ഈ ​കൂ​പ്പ​ൺ ജ​ന​പ്ര​തി​നി​ധി ന​റു​ക്കെ​ടു​ക്കു​ക​യും ഒ​ന്നാം​സ​മ്മാ​ന​മാ​യ ല​ക്ഷം രൂ​പ അ​ജാ​നൂ​ർ കൊ​ള​വ​യ​ൽ കൊ​ട്ടി​ല​ങ്ങാ​ട്ടെ റാ​ഷി​ദി​ന് അ​ടി​ക്കു​ക​യും ചെ​യ്തു. ന​റു​ക്കെ​ടു​പ്പ് ച​ട​ങ്ങി​ൽ റാ​ഷി​ദി​ന്റെ പേ​രും മൊ​ബൈ​ൽ ഫോ​ൺ ന​മ്പ​റും മൈ​ക്കി​ൽ വി​ളി​ച്ചു​പ​റ​ഞ്ഞി​രു​ന്നു. തു​ണി​ക്ക​ട​യു​ടെ സ​മീ​പ​ത്തെ ത​ന്റെ മൊ​ബൈ​ൽ ക​വ​ർ വി​ൽ​പ​ന ന​ട​ത്തു​ന്ന ക​ട​യി​ൽ പോ​യി ഉ​ട​ൻ തി​രി​കെ​യെ​ത്തി​യ യു​വാ​വി​ന് ല​ക്ഷം രൂ​പ സ​മ്മാ​ന​തു​ക നി​ഷേ​ധി​ച്ചെ​ന്നാ​ണ് പ​രാ​തി. സ​മ്മാ​നം ന​ൽ​കേ​ണ്ട ജ​ന​പ്ര​തി​നി​ധി​ക്ക് സ​മ​യ​മി​ല്ലെ​ന്ന കാ​ര​ണ​ത്താ​ലും യു​വാ​വ് ല​ക്ഷം രൂ​പ സ​മ്മാ​ന​ത്തി​ന് അ​ർ​ഹ​ന​ല്ലെ​ന്നും പ​റ​ഞ്ഞ് സ​മ്മാ​ന​തു​ക മ​റ്റാ​ർ​ക്കോ ന​ൽ​കി​യെ​ന്നാ​ണ് പ​രാ​തി. റാ​ഷി​ദ് ഹോ​സ്ദു​ർ​ഗ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും പൊ​ലീ​സ് ഗൗ​നി​ച്ചി​ല്ല. ഇ​തേ​തു​ട​ർ​ന്ന് കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ.​എ​സ്.​പി​ക്ക് പ​രാ​തി ന​ൽ​കി. പ​രാ​തി ഡി​വൈ.​എ​സ്.​പി ഓ​ഫി​സ് അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​യി ഹോ​സ്ദു​ർ​ഗ് പൊ​ലീ​സി​ന് കൈ​മാ​റി​യെ​ങ്കി​ലും ഇ​തു​വ​രെ എ​തി​ർ​ക​ക്ഷി​ക​ളെ വി​ളി​പ്പി​ച്ചി​ല്ല.

Tags:    
News Summary - The lucky one lakh rupees he received did not come true; A youth complains to the DySP against a clothing store

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.