ബദിയടുക്ക: ഹൈമാസ്റ്റ് ലൈറ്റുകള്‍ നോക്കുകുത്തിയായതോടെ ബദിയടുക്ക ടൗണ്‍ ഇരുട്ടിലായി. ഇതോടെ രാത്രി സമയം ടൗണിലത്തെുന്ന യാത്രക്കാരുള്‍പ്പെടെയുള്ളവര്‍ ദുരിതത്തിലായി. എം.എല്‍.എ ഫണ്ടില്‍നിന്ന് അഞ്ചുലക്ഷം രൂപ ഉപയോഗിച്ച് ബസ്സ്റ്റാന്‍ഡ് പരിസരത്ത് സ്ഥാപിച്ച വിളക്കുകള്‍ രണ്ടുമാസമായിട്ടും പ്രവര്‍ത്തിപ്പിക്കാനായിട്ടില്ല. പഞ്ചായത്ത് ബസ്സ്റ്റാന്‍ഡ് ഷോപ്പിങ് കോംപ്ളക്സില്‍ കടകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ബസ്സ്റ്റാന്‍ഡിലേക്ക് വെളിച്ചമുണ്ടായിരുന്നു. എന്നാല്‍, പഞ്ചായത്തിന്‍െറ പുതിയ പദ്ധതിക്കായി കടകള്‍ ഒഴിഞ്ഞതോടെ ഇവിടെ ഇരുട്ടായി. ഇരുളിന്‍െറ മറവില്‍ രാത്രികാലങ്ങളില്‍ മദ്യപാനവും മഡ്ക കളിയും സജീവമാണ്. ബസ്സ്റ്റാന്‍ഡിന് സമീപത്തെ റോഡുകളിലെ തെരുവ് വിളക്കുകള്‍ മിക്കതും കത്താറില്ല. ജനസഞ്ചാരമില്ലാത്ത മൂക്കമ്പാറ റോഡിനു സമീപം രണ്ട് ലൈറ്റുകള്‍ കത്തുമ്പോഴും ടൗണ്‍ പ്രദേശത്ത് വിളക്കുകള്‍ കത്താത്തത് ദുരിതമാകുന്നു. ശനിയാഴ്ച നടക്കുന്ന ആഴ്ചച്ചന്ത ബദിയടുക്കയിലെയും പരിസര പ്രദേശത്തെയും ജനങ്ങളുടെ ഉത്സവമാണ്. എന്നാല്‍, ടൗണില്‍ വെളിച്ചമില്ലാത്തത് രാത്രി കച്ചവടക്കാരെയും ആശങ്കയിലാക്കുന്നു. കാല്‍നടയാത്രക്കാരും പ്രയാസത്തിലാണ്. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എയുടെ വികസന ഫണ്ടില്‍നിന്നു പഞ്ചായത്ത് ഷോപ്പിങ് കോംപ്ളക്സിന് വകയിരുത്തിയ ഒരു കോടി രൂപ ടൗണ്‍ വികസനത്തിനായി മാറ്റിവെച്ചതായി പ്രഖ്യാപനം വന്നതല്ലാതെ തുടര്‍ നടപടി ഉണ്ടായില്ല. അതേസമയം ഹൈമാസ്റ്റ് ലൈറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നും അണഞ്ഞ തെരുവ് വിളക്കുകള്‍ നന്നാക്കുമെന്നും പഞ്ചായത്ത് ഡെവലപ്മെന്‍റ് ചെയര്‍മാന്‍ അന്‍വര്‍ ഓസോണ്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.