കാസര്‍കോട്: ചന്ദ്രഗിരിപ്പുഴയില്‍ കണ്ടത്തെിയ അജ്ഞാതമൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുവന്ന പൊലീസ് വലഞ്ഞത് മൂന്നു മണിക്കൂറോളം. തിങ്കളാഴ്ച വൈകീട്ട് ആറോടെ ചന്ദ്രഗിരിപ്പുഴയിലെ അണങ്കൂര്‍ തുരുത്തിക്കടവിന് സമീപം കണ്ടത്തെിയ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയശേഷം മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ കൊണ്ടുവന്ന വിദ്യാനഗര്‍ പൊലീസിനാണ് മണിക്കൂറുകളോളം ആശുപത്രിമുറ്റത്ത് കാത്തുനില്‍ക്കേണ്ടിവന്നത്. ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലെ രണ്ടു ഫ്രീസറുകളും തകരാറിലായതാണ് കാരണം. മൃതദേഹം പരിയാരത്തേക്ക് കൊണ്ടുപോകാനായിരുന്നു ആശുപത്രി അധികൃതരുടെ നിര്‍ദേശം. രണ്ടു ദിവസത്തോളം പഴക്കമുള്ള മൃതദേഹം അഴുകിത്തുടങ്ങിയതിനാല്‍ ഇത് പ്രയോഗികമായിരുന്നില്ല. ഫ്രീസര്‍ സംവിധാനമുള്ള കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും അവരും സാങ്കേതികകാരണങ്ങള്‍ പറഞ്ഞ് മൃതദേഹം ഏറ്റെടുക്കാന്‍ വിസമ്മതിച്ചു. വിവരമറിഞ്ഞ് തളങ്കര ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകര്‍ അവരുടെ ഉടമസ്ഥതയിലുള്ള ഫ്രീസര്‍ വിട്ടുകൊടുക്കാന്‍ തയാറായി. അതോടെയാണ് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാനായത്. കറുത്ത ഷര്‍ട്ട് ധരിച്ച 40 വയസ്സ് തോന്നിക്കുന്ന പുരുഷന്‍െറ മൃതദേഹം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ആശുപത്രിയിലെ രണ്ടു ഫ്രീസറുകളും തകരാറിലായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി നടത്തി ഉപയോഗപ്രദമാക്കാന്‍ ആശുപത്രി അധികൃതര്‍ തയാറാകാഞ്ഞതാണ് പ്രയാസത്തിനിടയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.