യമുനക്ക് പൊന്‍കുഞ്ഞ് ഈ കാക്കക്കുഞ്ഞ്

നീലേശ്വരം: കാക്കക്ക് തന്‍കുഞ്ഞ് പൊന്‍കുഞ്ഞാണ്. അതേപോലെ മടിക്കൈ നിടുങ്കണ്ടയിലെ ബാലകൃഷ്ണ പണിക്കരുടെ ഭാര്യ യമുനക്കും പൊന്‍കുഞ്ഞാണ് ദിവസവും മുടങ്ങാതെ വീട്ടിലത്തെുന്ന കാക്കക്കുഞ്ഞ്. അഞ്ചുവര്‍ഷമായി വീട്ടിലെ ഒരംഗത്തെ പോലെയാണ് ഈ കാക്ക. രാവിലെയും ഉച്ചക്കും വൈകീട്ടും കൃത്യമായി എത്തും. യമുന നല്‍കുന്ന ആഹാരം കഴിച്ച് തിരിച്ചുപോകും. യമുന സ്നേഹത്തോടെ വിളിച്ചാല്‍ പാറിവന്ന് മടിയിലിരിക്കും. കൈയില്‍ കരുതുന്ന ആഹാരം കൊത്തിയെടുത്ത് കഴിക്കും. കാക്കയുടെ കഴുത്തിന്‍െറ ഭാഗത്തുള്ള വെളുത്ത പുള്ളി മറ്റു കാക്കകളില്‍നിന്ന് ഈ കാക്കയെ വേര്‍തിരിച്ചുനിര്‍ത്തുന്നു. നിടുങ്കണ്ടയിലെ വീട്ടിലത്തെുന്ന കാക്ക മുറ്റത്തത്തെി കരയുമ്പോള്‍ ആഹാരവുമായി യമുന ഓടിയത്തെും. മടിയിലിരുന്ന് കാക്കയെ തലോടുമ്പോള്‍ സ്നേഹപ്രകടനം നാട്ടുകാര്‍ക്കും കൗതുകമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.