കുമ്പള: നിരവധി പേര്‍ക്ക് ആശ്വാസമായ കുമ്പള സി.എച്ച്.സി തകര്‍ച്ചയുടെ വക്കില്‍. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഡോക്ടമാരില്ലാതെയും ജീവനക്കാരില്ലാതെയും രോഗികള്‍ ബുദ്ധിമുട്ടനുഭവിക്കുകയാണ്. പകര്‍ച്ചവ്യാധികള്‍ വര്‍ധിച്ചുവരുമ്പോഴും ഡോക്ടര്‍മാരില്ലാതെ രോഗികള്‍ പ്രയാസപ്പെടുന്നു. തീരദേശ മേഖലയില്‍നിന്നും നൂറുകണക്കിന് രോഗികള്‍ ദിനേന ആശ്രയിക്കുന്ന ആതുരാലയമാണിത്. കിടത്തി ചികിത്സിക്കാനുള്ള സൗകര്യം ഉണ്ടായിട്ടും കഴിഞ്ഞ അഞ്ചുവര്‍ഷമായി ഒരാളെയും അഡ്മിറ്റ് ചെയ്യാറില്ല. സാരമായ രോഗികളെപ്പോലും അഞ്ചുമണിക്ക് നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യിപ്പിച്ച് വീട്ടില്‍ അയക്കുകയാണ് പതിവ്. നിലവിലുള്ള ഡോക്ടര്‍മാര്‍ രാത്രികാലങ്ങളില്‍ ഡ്യൂട്ടി ചെയ്യാന്‍ തയാറാവാത്തതാണ് ഇതിനു പ്രധാന കാരണം. രാത്രികാലങ്ങളില്‍ ആരോഗ്യകേന്ദ്രം അടച്ചിടാറാണ് പതിവ്. ലാബില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതുമൂലം രോഗനിര്‍ണയം നടത്താന്‍ കഴിയാത്ത അവസ്ഥയാണ്. ഇത് സ്വകാര്യ ലാബുകളെ സഹായിക്കാനാണെന്നും ആക്ഷേപമുണ്ട്. എല്ലാ സജ്ജീകരണങ്ങളോടുംകൂടിയ ഓപറേഷന്‍ തിയറ്ററുണ്ടായിട്ടും പ്രസവം നടക്കാതെ വര്‍ഷങ്ങളായി. ഇവിടെ നേരത്തെ പ്രസവവും ശസ്ത്രക്രിയയും സ്ഥിരമായി നടന്നിരുന്ന സ്ഥലമാണ്. ആരോഗ്യകേന്ദ്രത്തെ ശ്രദ്ധിക്കേണ്ട കാസര്‍കോട് ബ്ളോക് പഞ്ചായത്ത് അധികാരികള്‍ എങ്ങോട്ടും തിരിഞ്ഞുനോക്കാറില്ല. അടിയന്തരമായും കിടത്തി ചികിത്സയും പ്രസവവും പുനരാരംഭിക്കണമെന്നും സി.എച്ച്.സിയെ നശിപ്പിക്കുന്ന നിലപാട് സ്വീകരിച്ച എം.ഒക്കെതിരെ നടപടിയുണ്ടാവണമെന്നും സി.പി.എം കുമ്പള ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.