ഉദുമ: റെയില്‍വേയുടെ ഭാഗത്തുള്ള ഉദുമ നാലാംവാതുക്കല്‍ റോഡില്‍ പ്രദേശവാസികളുടെ യാത്രാദുരിതം തീരുന്നില്ല. മഴ പെയ്തതോടെ റോഡ് ആകെ തകര്‍ന്ന് തരിപ്പണമായി കിടക്കുകയാണ്. കനത്ത വെള്ളക്കെട്ടാണ് റോഡിലുണ്ടാകുന്നത്. നാഷനല്‍ ഹൈവേയിലേക്കുള്ള ബൈപാസായ ഈ റോഡിലാണ് ഉദുമ ഹയര്‍ സെക്കന്‍ഡറി സ്കൂളും ഗവ. ആശുപത്രിയും സ്ഥിതിചെയ്യുന്നത്. ഉദുമയുടെ പല പ്രദേശങ്ങളിലേക്കുമുള്ള ഈ തിരക്കേറിയ പാത മറികടക്കാന്‍ ഏറെ സമയമെടുക്കുകയാണ്. ചില കൂട്ടായ്മകള്‍ കല്ലും മണ്ണും ഇട്ട് നിരപ്പാക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍, അധികൃതരുടെ ഭാഗത്തുനിന്ന് ഒരു ഇടപെടലുകളും ഉണ്ടായിട്ടില്ല. ഭൂനിരപ്പിനേക്കാള്‍ താഴ്ന്നുകിടക്കുന്ന റെയില്‍വേ ഭാഗത്തുള്ള സ്ഥലത്താണ് കൂടുതല്‍ ബുദ്ധിമുട്ട്. ദിനേന ആയിരക്കണക്കിന് വിദ്യാര്‍ഥികളും രോഗികളും വാഹനങ്ങളും ആശ്രയിക്കുന്ന ഈ പാതയിലെ ദുരിതം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് എസ്.എസ്.എഫ് ഉദുമ സെക്ടര്‍ യോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ് ഫാറൂഖ് എരോല്‍ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ഹാരിസ് പാക്യാര സ്വാഗതവും ട്രഷറര്‍ ഹസ്ബുല്ലാഹ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.