കാസര്‍കോട് ബൈപാസ്: ആവശ്യം വീണ്ടും ശക്തമാവുന്നു

കാസര്‍കോട്: ധനമന്ത്രി ഡോ. തോമസ് ഐസക് കഴിഞ്ഞ ദിവസം അവതരിപ്പിച്ച കേരള ബജറ്റില്‍ തെക്കില്‍ ചന്ദ്രഗിരി ബൈപാസിന് 20 കോടി അനുവദിച്ചതോടെ കാസര്‍കോട് ബൈപാസിനായുള്ള ആവശ്യം വീണ്ടും ശക്തമാകുന്നു. ബൈപാസിനായി മുമ്പ് ആരംഭിച്ച നടപടികള്‍ ഇപ്പോള്‍ എങ്ങുമത്തൊത്ത നിലയിലാണ്. ദേശീയപാത നാലുവരിപ്പാതയാക്കുന്നതിന്‍െറ ഭാഗമായി നാലുവര്‍ഷം മുമ്പാണ് കാസര്‍കോട് ബൈപാസ് എന്ന ആവശ്യവുമായി ദേശീയപാത ആക്ഷന്‍ കമ്മിറ്റി രംഗത്തത്തെിയത്. അന്ന് ഡോ. രാജഗോപാല്‍ ശര്‍മയും സംഘവും ആവശ്യവുമായി ഹൈകോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് കോടതി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ ചൗക്കി, ഉളിയത്തടുക്ക വഴി വിദ്യാനഗറിലേക്കുള്ള ബൈപാസിനുള്ള സാധ്യത പരിശോധിക്കാന്‍ റവന്യൂ വകുപ്പിനോട് നിര്‍ദേശിച്ചിരുന്നു. ബൈപാസിനുള്ള സാധ്യത റവന്യൂ വകുപ്പ് സൂക്ഷ്മമായി പരിശോധിക്കുകയും ചെയ്തിരുന്നു. റോഡ് വികസനം മൂലം ഭൂമി നഷ്ടപ്പെടുന്നവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഹിയറിങ്ങും നടന്നു. കുഡ്ലു, കാസര്‍കോട് വില്ളേജുകളിലെ പരാതിക്കാരെ വിളിച്ച് സ്ഥലം നഷ്ടപ്പെടുന്നതിനെ കുറിച്ച് വിശദമായ അന്വേഷണവും നടത്തി. എന്നാല്‍, പിന്നീട് നടപടികളില്ലാതെ ബൈപാസ് പദ്ധതി എവിടെയോ മുങ്ങിപ്പോയി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ദേശീയപാത നാലുവരിപ്പാതയാക്കുന്നതിന്‍െറ ഭാഗമായി തയാറാക്കിയ സാറ്റലൈറ്റ് രൂപരേഖയില്‍ പലവിധ പോരായ്മകളും കണ്ടത്തെിയിരുന്നു. കാസര്‍കോട് നഗരംവഴി നാലുവരിപ്പാത കടന്നുപോയാല്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്നായിരുന്നു പ്രധാന വിമര്‍ശം. നിലവിലെ അലൈന്‍മെന്‍റ് പ്രകാരം ദേശീയപാത നിര്‍മിച്ചാല്‍ അത് കാസര്‍കോട് നഗരത്തെ വെട്ടിമുറിക്കുന്നതിന് കാരണമാകുമെന്ന് അഭിപ്രായമുയര്‍ന്നു. ഇതിന് പ്രതിവിധിയായാണ് ഉളിയത്തടുക്ക വഴി വിദ്യാനഗറിലേക്കുള്ള കാസര്‍കോട് ബൈപാസ് ആവശ്യം ഉയര്‍ന്നത്. നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുന്ന അവസ്ഥയില്‍ ബൈപാസ് ചര്‍ച്ചകള്‍ ജനങ്ങള്‍ക്കിടയില്‍ വീണ്ടും ഉയര്‍ന്നുകഴിഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.