നീലേശ്വരം: ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുകയാണ് നീലേശ്വരം നഗരം. വീതികുറഞ്ഞ റോഡില്‍ ഗതാഗത സ്തംഭനം പതിവാണ്. മഴയില്‍ വെള്ളക്കെട്ടുമായതോടെ കാല്‍നടയാത്രക്കാര്‍ക്ക് ദുരിതമായി. മാര്‍ക്കറ്റ് ജങ്ഷന്‍ മുതല്‍ കോണ്‍വെന്‍റ് ജങ്ഷന്‍വരെ എത്തണമെങ്കില്‍ ഏറെസമയമെടുക്കേണ്ട സ്ഥിതിയാണ്. മെയിന്‍ ബസാര്‍ റോഡില്‍ ചരക്കിറക്കാന്‍ ലോറികള്‍ പാര്‍ക്ക് ചെയ്യുന്നതുമൂലം ദുരിതം ഇരട്ടിയാണ്. ഗതാഗതം നിയന്ത്രിക്കാന്‍ ഹോം ഗാര്‍ഡിനെ നിയമിക്കാത്തതുമൂലം വാഹന പാര്‍ക്കിങ്ങിന് നിയന്ത്രണമില്ല. രാജാ റോഡ് വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച കോടികള്‍ പ്രയോജനപ്പെടുത്താന്‍ നഗരസഭാ അധികൃതര്‍ക്ക് കഴിയുന്നില്ലത്രേ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.