ആക്രമണത്തിനിരയായെന്ന് കെട്ടുകഥ; യുവാവും സുഹൃത്തും കുടുങ്ങി

കാസര്‍കോട്: ശരീരത്തില്‍ മുറിവുകളുണ്ടാക്കി ആക്രമണത്തിനിരയായതായി കെട്ടുകഥ ചമച്ച് പൊലീസിനെ കബളിപ്പിക്കാന്‍ ശ്രമിച്ച യുവാവും സുഹൃത്തും കുടുങ്ങി. ചെട്ടുംകുഴി ഹിദായത്ത് നഗറിലെ പി.എ. അസ്ഹറുദ്ദീന്‍, സുഹൃത്ത് സിദ്ദീഖ് എന്നിവരാണ് കാസര്‍കോട് പൊലീസ് കസ്റ്റഡിയിലായത്. അസ്ഹറുദ്ദീന്‍ ഫാന്‍സി സ്ഥാപനങ്ങള്‍ വില്‍ക്കുന്ന കടയിലും സിദ്ദീഖ് റെഡിമെയ്ഡ് തുണിക്കടയിലും ജീവനക്കാരാണ്. നഗരത്തിലെ പ്രസ്ക്ളബ് ജങ്ഷനു സമീപത്തെ റോഡിലൂടെ ബൈക്കില്‍ പോകുമ്പോള്‍ ഓമ്നി വാനിലത്തെിയ മൂന്നംഗ സംഘം വാളുപയോഗിച്ച് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചെന്നായിരുന്നു ശരീരത്തില്‍ മുറിവുകളോടെ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ യുവാവിന്‍െറ പരാതി. ജൂണ്‍ 24നാണ് സംഭവവമുണ്ടായതായി പറഞ്ഞത്. ആശുപത്രിയിലത്തെി യുവാവില്‍നിന്ന് മൊഴിയെടുത്ത പൊലീസ് നരഹത്യാ ശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. വെട്ടേറ്റുവീണ തന്നെ സുഹൃത്ത് സിദ്ദീഖ് ആശുപത്രിയിലത്തെിച്ചെന്നായിരുന്നു അസ്ഹറുദ്ദീന്‍െറ മൊഴി. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം, പെരുന്നാളിനുമുമ്പ് പ്രതികളെ പിടികൂടാന്‍ അന്വേഷണവും ആരംഭിച്ചു. നഗരത്തില്‍ സ്ഥാപിച്ച സി.സി.ടി.വി കാമറകള്‍ പരിശോധിച്ചെങ്കിലും അക്രമസംഭവം ഉണ്ടായതായി പറഞ്ഞ സമയത്ത് പരാതിക്കാരന്‍ വെളിപ്പെടുത്തിയതുപോലുള്ള വാഹനം കടന്നുപോയതായി കണ്ടത്തൊന്‍ കഴിഞ്ഞില്ല. പരിക്കിന്‍െറ സ്വഭാവവും സംശയത്തിനിടയാക്കി. അസ്ഹറുദ്ദീന്‍െറ മൊബൈല്‍ ഫോണ്‍ കോളുകള്‍ പരിശോധിച്ചപ്പോഴാണ് ആക്രമണം കെട്ടുകഥയാണെന്ന് ബോധ്യമായത്. ഇതത്തേുടര്‍ന്ന് അസ്ഹറുദ്ദീനെ വീണ്ടും ചോദ്യം ചെയ്തപ്പോള്‍ വസ്തുത വെളിപ്പെടുത്തുകയായിരുന്നു. ദേഹത്ത് സ്വയം മുറിവേല്‍പിച്ചശേഷം, സുഹൃത്തുക്കളുടെ സഹായത്തോടെ ആക്രമണം ഉണ്ടായതായി പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. ഇതിന്‍െറ അടിസ്ഥാനത്തില്‍, സാമുദായിക സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചതിനും പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതിനുമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന അസ്ഹറുദ്ദീന് പൊലീസ് കാവലേര്‍പ്പെടുത്തിയിട്ടുണ്ട്. സിദ്ദീഖും പൊലീസ് നിരീക്ഷണത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.