ചെമ്പിരിക്ക ഖാദിയുടെ മരണം: സമരം 64 ദിവസം പിന്നിട്ടു

കാസര്‍കോട്: ചെമ്പിരിക്ക-മംഗളൂരു ഖാദിയും സമസ്ത സീനിയര്‍ ഉപാധ്യക്ഷനുമായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ കൊലപാതകത്തില്‍ ഉത്തരവാദികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കുടുംബവും ആക്ഷന്‍ കമ്മിറ്റിയും സംയുക്തമായി കാസര്‍കോട് ഒപ്പുമരച്ചുവട്ടില്‍ നടത്തുന്ന അനിശ്ചിതകാല സമരത്തിന്‍െറ 64ാം ദിവസം ടി.കെ. പൂക്കോയ തങ്ങള്‍ ചന്തേര ഉദ്ഘാടനം ചെയ്തു. പുണ്യദിനമായ റമദാനിലെ 27ാം ദിനത്തിലും സമരം ശക്തമായിരുന്നു. കളനാട് ഹൈദ്രോസ് ജമാഅത്ത്, എസ്.എം.എഫ് തൃക്കരിപ്പൂര്‍ മണ്ഡലം, എസ്.വൈ.എസ് മധൂര്‍ പഞ്ചായത്ത് കമ്മിറ്റി എന്നിവ ഐക്യദാര്‍ഢ്യവുമായി സമരപ്പന്തലിലത്തെി. അബ്ദുല്ലക്കുഞ്ഞി ചെമ്പിരിക്ക അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഖാദര്‍ മദനി പള്ളങ്കോട്, ഹാരിസ് ദാരിമി ബെദിര, എസ്.പി.എസ്. അബൂബക്കര്‍ തങ്ങള്‍, അബ്ദുല്‍ ഖാദര്‍ കളനാട്, കെ.എ. അബ്ദുല്ലക്കുഞ്ഞി, നാസര്‍ മാസ്റ്റര്‍ കല്ലൂരാവി, റഹ്മാന്‍ മൗലവി, കെ.എന്‍.കെ. റഷീദ്, മുജീബ് റഹ്മാന്‍, കെ.എം. അബ്ദുല്‍ ഖാദര്‍, ശാഫി കണ്ണമ്പള്ളി, ഹുസൈന്‍ റഹ്മാനി എന്നിവര്‍ സംസാരിച്ചു. അബ്ദുറഹ്മാന്‍ തുരുത്തി സ്വാഗതവും സലീം ദേളി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT