കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ദുരിതബാധിത കുടുംബങ്ങളിലെ അമ്മമാരെ കപടവാഗ്ദാനങ്ങള്‍ നല്‍കി പണപ്പിരിവ് നടത്തുന്നതായി ശ്രദ്ധയില്‍പെട്ടിട്ട് മാസങ്ങളായി. ഇതിനെതിരെ പല സന്നദ്ധ സംഘടനകളും അധികൃതര്‍ക്ക് പരാതി നല്‍കിയതാണ്. ദുരിതബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളാമെന്നും ലിസ്റ്റില്‍ ഉള്‍പ്പെടുത്താമെന്നുമൊക്കെ പറഞ്ഞാണ് വ്യാപക പണപ്പിരിവ് നടത്തിയത്. ഏറ്റവും അവസാനമായി പട്ടിണിസമരത്തിന്‍െറ പേരിലാണ് പണപ്പിരിവ് നടത്തിയത്. ഇത്രയുംകാലം സമരങ്ങളിലും സംഘടനാ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന അമ്മമാര്‍ തന്നെയാണ് ഈ സത്യങ്ങള്‍ പൊതുവേദിയില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ബന്ധപ്പെട്ട അധികൃതര്‍ സംഭവം അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത സംരക്ഷണ സമിതി ആവശ്യപ്പെട്ടു. യോഗത്തില്‍ സുഭാഷ് ചീമേനി അധ്യക്ഷത വഹിച്ചു. പ്രവീണ മാവുങ്കാല്‍, എം.വി. രവീന്ദ്രന്‍, രാജീവ് തോമസ്, ചന്ദ്രാവതി, പ്രീത ശ്രീധരന്‍, ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.