ബാഗേജുകള്‍ ലഭിച്ചില്ല; മംഗളൂരുവിലത്തെിയ ഗള്‍ഫ് യാത്രക്കാര്‍ ത്രിശങ്കുവില്‍

കാഞ്ഞങ്ങാട്: എയര്‍ ഇന്ത്യാ എക്സ്പ്രസ്, ജെറ്റ് എയര്‍വെയ്സ് വിമാനങ്ങളില്‍ മംഗളൂരുവിലത്തെിയ നൂറുകണക്കിന് ഗള്‍ഫ് യാത്രക്കാരുടെ ബാഗേജുകള്‍ എത്തിയില്ല. കഴിഞ്ഞ ദിവസങ്ങളില്‍ മംഗളൂരുവിലിറങ്ങിയ യാത്രക്കാര്‍ക്കാണ് വിലപ്പെട്ട ബാഗേജുകള്‍ ലഭിക്കാതിരുന്നത്. ഇനി എപ്പോഴാണ് എത്തുകയെന്നതിന് ഒരു നിശ്ചയവുമില്ല. ഗള്‍ഫില്‍ പെരുന്നാള്‍ അവധി ആരംഭിച്ചതോടെ വിമാനങ്ങളില്‍ തിരക്കേറിയിരിക്കുകയാണ്. 180 യാത്രക്കാരുമായി ഇന്നലെ അബൂദബിയില്‍ നിന്ന് മംഗളൂരു വിമാനത്താളത്തിലത്തെിയ ജെറ്റ് എയര്‍വെയ്സ് വിമാനങ്ങളില്‍ ഓരോന്നിലും നൂറിലധികം യാത്രക്കാര്‍ക്ക് ബാഗേജുകള്‍ ലഭിച്ചില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ നിന്നത്തെിയ മറ്റ് വിമാനങ്ങളിലെ യാത്രക്കാരുടെ സ്ഥിതിയും ഇതുതന്നെ. ബാഗേജുകള്‍ വിമാനത്തില്‍ കയറ്റിയെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് യാത്രക്കാര്‍ വിമാനം കയറുന്നത്. എന്നാല്‍, ഭാരം കൂടുന്നതിനാല്‍ യാത്രക്കാരെ കയറ്റിയ ശേഷം ലഗേജുകള്‍ ഇറക്കിവെച്ചാണ് വിമാനങ്ങള്‍ പുറപ്പെടുന്നത്. ലാപ്ടോപ്, പെരുന്നാള്‍ വസ്ത്രങ്ങള്‍ തുടങ്ങിയ വില പിടിപ്പുള്ളസാധനങ്ങള്‍ പലതും ലഭിച്ചില്ളെന്നും യാത്രകാര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.