നായ്ക്കള്‍ കൂട് തകര്‍ത്ത് ആടിനെ ആക്രമിച്ചു

കുമ്പള: തെരുവ് നായ്ക്കള്‍ കൂട് തകര്‍ത്ത് ആടിനെ ആക്രമിച്ചു. ബംബ്രാണ ബത്തേരിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. ഇലക്ട്രീഷ്യന്‍ അബ്ദുല്ലയുടെ അഞ്ചുമാസം പ്രായമായ ആടിനാണ് പരിക്കേറ്റത്. കൂടിന്‍െറ റീപ്പറുകള്‍ ഇളക്കിമാറ്റിയാണ് നായ്ക്കള്‍ കൂട്ടില്‍ പ്രവേശിച്ചത്. ആടിന്‍െറ കരച്ചില്‍ കേട്ട് പുറത്തിറങ്ങിയ അബ്ദുല്ലയെ കണ്ടതോടെ നായ്ക്കള്‍ ഓടിമറയുകയായിരുന്നു. ഒരമ്മയും നാല് കുഞ്ഞുങ്ങളുമാണ് നായ്ക്കൂട്ടത്തിലുണ്ടായിരുന്നതെന്ന് അബ്ദുല്ല പറയുന്നു. കൂട്ടില്‍ രണ്ട് ആടുകളാണ് ഉണ്ടായിരുന്നത്. കഴുത്തിനാണ് പരിക്കേറ്റത്. ആടിനെ രാവിലെ കുമ്പള മൃഗാശുപത്രിയില്‍ ചികിത്സക്ക് വിധേയമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-24 04:29 GMT