മഞ്ചേശ്വരം: മുക്കുപണ്ടം പണയംവെച്ച് മഞ്ചേശ്വരം മജിബയല്‍ സഹകരണ ബാങ്കില്‍നിന്ന് 47 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ മൂന്നുപേരെ കുമ്പള സി.ഐ പി. അബ്ദുല്‍മുനീര്‍ അറസ്റ്റ് ചെയ്തു. മജ്ബയല്‍ ബാങ്കിലെ അപ്രൈസര്‍ മൂടംബയലിലെ ചക്കരേഷിന്‍െറ ഭാര്യ ഭാഗ്യലക്ഷ്മി (35), തലപ്പാടിയിലെ രാജേഷ് (39), ഉദ്യാവറിലെ നീലേഷ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതി അപ്രൈസര്‍ ചക്കരേഷാണെന്ന് പൊലീസ് പറഞ്ഞു. ചക്കരേഷിന്‍െറ സഹോദരന്‍ പ്രശാന്ത്, പ്രഭാകര്‍ ഷെട്ടി, ഹരീഷന്‍ എന്നിവര്‍ കൂടി കേസില്‍ പ്രതികളാണ്. 2013 ആഗസ്റ്റ് മൂന്നിനും 2015 മാര്‍ച്ച് 21നും ഇടയില്‍ പലതവണകളായി എട്ട് പ്രതികള്‍ ചേര്‍ന്ന് സ്വര്‍ണമെന്ന വ്യാജേന മുക്കുപണ്ടം പണയപ്പെടുത്തി 47,00,700 രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. പെര്‍ഡാല സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയംവെച്ച് 10.75 ലക്ഷം രൂപ തട്ടിയെടുത്തതായി കണ്ടത്തെി. ഇതിനുപുറമെ, പണം തിരിച്ചടച്ചതായി വ്യാജ രസീതിയുണ്ടാക്കിയതായും കണ്ടത്തെിയിട്ടുണ്ട്. രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.