ഉദുമ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ്: പോരാട്ടം തീപാറും

കാസര്‍കോട്: ജില്ലാപഞ്ചായത്ത് ഉദുമ ഡിവിഷനിലേക്ക് നിര്‍ണായക പോരാട്ടത്തിന് കളമൊരുങ്ങുന്നു. ജൂലൈ 28നാണ് തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസിന്‍െറ സീറ്റാണിത്. പാദൂര്‍ കുഞ്ഞാമു ഹാജിയാണ് ജയിച്ചത്. അദ്ദേഹത്തിന്‍െറ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ജില്ലാപഞ്ചായത്തില്‍ യു.ഡി.എഫിന് തുടക്കത്തിലേ ഭൂരിപക്ഷമില്ല. ബി.ജെ.പി എതിര്‍ത്ത് വോട്ട് ചെയ്യാത്തതിനെ തുടര്‍ന്നാണ് യു.ഡി.എഫ് അധികാരത്തിലത്തെിയത്. ഇപ്പോള്‍ യു.ഡി.എഫിന്‍െറ അംഗബലം ഒന്ന് കുറഞ്ഞിരിക്കുകയാണ്. ഏഴ് സീറ്റ് വീതം എല്‍.ഡി.എഫ്- യു.ഡി.എഫ് മുന്നണികള്‍ക്കും രണ്ട് സീറ്റുകള്‍ ബി.ജെ.പിക്കുമുണ്ട്. അതിനാലാണ് ഉപതെരഞ്ഞെടുപ്പ് നിര്‍ണായകമാകുന്നത്. സ്ഥാനാര്‍ഥി സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് എല്‍.ഡി.എഫ് യോഗം ജൂലൈ മൂന്നിന് ചേരും. ഐ.എന്‍.എല്ലിന്‍െറ സീറ്റിലേക്ക് സ്ഥാനാര്‍ഥിയെ കണ്ടത്തൊന്‍ എല്‍.ഡി.എഫ് ആവശ്യപ്പെട്ടിട്ടുണ്ട്. മുസ്ലിം ലീഗില്‍ നിന്ന് തെറ്റിനില്‍ക്കുന്ന ജില്ലാ ലീഗ് വൈസ് പ്രസിഡന്‍റായിരുന്ന കല്ലട്ര മാഹിന്‍ ഹാജിയെ മത്സരിപ്പിക്കാന്‍ ഇടതുമുന്നണി ഒരുക്കമാണ്. എന്നാല്‍, ഹാജി മനസ്സ് തുറന്നിട്ടില്ല. ഐ.എന്‍.എല്‍ മൊയ്തീന്‍കുഞ്ഞി കളനാടിനെയാണ് ആലോചിച്ചിട്ടുള്ളത്. അതേസമയം അധികാരത്തിലേറാന്‍ ബി.ജെ.പിയുടെ നിലപാടും നിര്‍ണായകമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT