ബദിയടുക്ക: ദിയടുക്ക-ഏത്തടുക്ക-കിന്നിംഗാര്‍ വരെ 25 കി.മീ റോഡിന്‍െറ ശോച്യാവസ്ഥക്ക് പരിഹാരമുണ്ടാക്കാത്തതില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കമ്മിറ്റി വ്യാഴാഴ്ച ബദിയടുക്ക പൊതുമരാമത്ത് ഓഫിസിന് മുന്നില്‍ ധര്‍ണയും ചക്രസ്തംഭനവും നടത്താന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 20 വര്‍ഷം മുമ്പാണ് ഈ റോഡിന്‍െറ പണി നടന്നത്. കര്‍ണാടകയെ ബന്ധിപ്പിക്കുന്ന ഈ റോഡില്‍ അഞ്ചോളം സ്വകാര്യബസുകളും ചെറുതും വലുതുമായ നിരവധി വാഹനങ്ങളും കടന്നുപോകുന്നുണ്ട്. കര്‍ഷകരുള്‍പ്പെടെയുള്ള 500ഓളം കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലത്തേക്ക് എത്തിപ്പെടേണ്ട ഈ റോഡിന്‍െറ അറ്റകുറ്റപ്പണി നടത്തണമെന്നത് ഏറെ കാലമായി നാട്ടുകാരുടെ ആവശ്യമാണ്. വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളുമല്ലാതെ നടപടിയുണ്ടായില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ച് സമരത്തിനിറങ്ങാന്‍ തീരുമാനിച്ചത്. സമരസമിതി ചെയര്‍മാന്‍ ശൈലജ ഭട്ട്, ഭാരവാഹികളായ ശ്രീനിവാസ് റാവു, കൃഷ്ണ ശര്‍മ, അഷ്റഫ് മുനിയൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.