വിജിലന്‍സ് വീണ്ടും പരിശോധന നടത്തി

അജാനൂര്‍: മാട്ടുമ്മല്‍-ചിത്താരി ഉപദ്വീപ് കടപ്പുറം കോണ്‍ക്രീറ്റ് നടപ്പാലം ചെരിഞ്ഞ സംഭവത്തില്‍ പൈലിങ് വിജിലന്‍സ് അധികൃതര്‍ പരിശോധിച്ചു. 2010ല്‍ 75 ലക്ഷം രൂപയോളം ചെലവില്‍ ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് നിര്‍മിച്ച പാലം രണ്ടുവര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് തൂണുകള്‍ താഴ്ന്ന് നടുവില്‍ ചരിഞ്ഞ രീതിയിലായിരുന്നു. ഇതുസംബന്ധിച്ച് ‘മാധ്യമം’ വാര്‍ത്ത നല്‍കിയിരുന്നു. കാസര്‍കോട് വിജിലന്‍സ് വിഭാഗം ഇന്‍സ്പെക്ടര്‍ ഡോ. വി. ബാലകൃഷ്ണന്‍െറ നേതൃത്വത്തില്‍ ഒരുസംഘം കഴിഞ്ഞദിവസം ചിത്താരി കോണ്‍ക്രീറ്റ് നടപ്പാലത്തിന്‍െറ താഴ്ന്ന ഭാഗത്തെ പില്ലറുകള്‍ സ്ഥാപിച്ച സ്ഥലങ്ങളില്‍ പരിശോധന നടത്തി. ഇതേതുടര്‍ന്ന് പാലം നിര്‍മാണത്തിന് മുമ്പ് പൈലിങ് ടെസ്റ്റുപോലും നടത്തിയില്ളെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടത്തെി. ചിത്താരി ഉപദ്വീപിലേക്ക് ഒരു കോണ്‍ക്രീറ്റ് നടപ്പാലം അനുവദിക്കണമെന്ന ജനങ്ങളുടെ വര്‍ഷങ്ങളുടെ മുറവിളിയുടെ ഒടുവിലാണ് പാലം നിര്‍മിച്ചത്. രണ്ടുവര്‍ഷം പൂര്‍ത്തിയായി പാലം അപകടാവസ്ഥയിലേക്ക് നീങ്ങി. നിര്‍മാണത്തിലുള്ള അപാകതയായിരുന്നു കാരണം. ഇതിനുമുമ്പ് സമാന്തരമായി പുയ്യക്കര-ചിത്താരി ഉപദ്വീപിലേക്ക് നിര്‍മിച്ച മരത്തിന്‍െറ നടപ്പാലം തകര്‍ന്ന നിലയില്‍ തുടരുകയാണ്. പുനര്‍നിര്‍മാണത്തിന് അജാനൂര്‍ പഞ്ചായത്ത് 10 ലക്ഷം രൂപ അനുവദിച്ചെങ്കിലും ഏതാനും പില്ലറുകളുടെ പണി നടത്തിയെന്നല്ലാതെ അനിശ്ചിതത്വത്തില്‍ തുടരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.