കുമ്പള: തകര്‍ന്നുവീഴാറായ കുമ്പള ബസ്സ്റ്റാന്‍ഡിനകത്ത് ആളുകള്‍ കയറിനില്‍ക്കാതിരിക്കാന്‍ ചുറ്റുമതില്‍ നിര്‍മിക്കുന്നു. അമ്പതു വര്‍ഷത്തോളം പഴക്കമുള്ള ഈ ബസ്സ്റ്റാന്‍ഡ് കെട്ടിടം അപകടാവസ്ഥയിലാണെന്നും, പൊളിച്ചുനീക്കണമെന്നും വര്‍ഷങ്ങളായി പൊതുജനം ആവശ്യമുന്നയിച്ചുവരുന്നുണ്ട്. എന്നാല്‍, വ്യാപാരികളുടെ നിസ്സഹകരണവും ബസ്സ്റ്റാന്‍ഡിന് പുതിയൊരു സ്ഥലം കണ്ടത്തെുന്നതില്‍ പഞ്ചായത്തധികൃതരുടെ പരാജയവും പെട്ടെന്നുള്ള ബദല്‍ സംവിധാനങ്ങള്‍ക്കുള്ള സാമ്പത്തിക ബുദ്ധിമുട്ടുംകൊണ്ട് ഇത് നീണ്ടുപോവുകയായിരുന്നു. എന്നാല്‍, ജനുവരി എട്ടിന് ഉച്ചക്ക് ഉപ്പളയിലേക്ക് ബസ് കാത്തുനില്‍ക്കുകയായിരുന്ന കുമ്പളയിലെ സ്വകാര്യ കോളജിലെ രണ്ട് വിദ്യാര്‍ഥിനികളുടെ ദേഹത്ത് സ്ളാബിന്‍െറ ചെറിയൊരു ഭാഗം അടര്‍ന്നുവീണ് പരിക്കേറ്റതോടെ അധികൃതരുടെ കണ്ണു തുറക്കുകയായിരുന്നു. അതിനുശേഷമാണ് മതില്‍ കെട്ടി ബസ്സ്റ്റാന്‍ഡിനകത്ത് ജനസഞ്ചാരം നിയന്ത്രിക്കുന്നതിന് തീരുമാനമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.