മൂന്ന് വര്‍ഷം സഞ്ചരിച്ച് മേല്‍വിലാസക്കാരിയെ തേടി ഒരു തപാല്‍

പടന്ന: 2012 ഡിസംബറില്‍ പ്രയാണം ആരംഭിച്ച ഒരു പോസ്റ്റ് മൂന്ന് വര്‍ഷം സഞ്ചരിച്ച് മേല്‍വിലാസക്കാരിയെ തേടിയത്തെി. പടന്ന സഹകരണ ബാങ്കിന് സമീപം താമസിക്കുന്ന പി.സി. നഫീസത്തിനാണ് ഇത്തരത്തില്‍ റസിഡന്‍റ് ഐഡന്‍റിറ്റി കാര്‍ഡ് എന്ന പേരില്‍ കഴിഞ്ഞദിവസം ഒരു കവര്‍ വന്നത്. ‘പാലക്കാട് 2012 ഡിസംബര്‍ 21’ എന്നാണ് കവറിന് പുറത്തുള്ള സീലില്‍ കാണിക്കുന്നത്. ഐഡന്‍റിറ്റി കാര്‍ഡിന്‍െറ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന പേപ്പറുകള്‍ ഉണ്ടെങ്കിലും പേരുകള്‍ക്ക് നേരെ ഒട്ടിച്ച കാര്‍ഡുകള്‍ പറിച്ചെടുത്ത നിലയിലാണ് അകത്തുണ്ടായിരുന്നത്. 2012ല്‍ തീരദേശ മേഖലയില്‍ തീരദേശ തിരിച്ചറിയല്‍ കാര്‍ഡ് എന്ന പേരില്‍ വിവരശേഖരണവും ഭാഗികമായി കാര്‍ഡ് വിതരണവും നടന്നിരുന്നെങ്കിലും പിന്നീട് മുഴുവന്‍ ജനങ്ങള്‍ക്കും ആധാര്‍ നമ്പര്‍ നല്‍കുന്ന പദ്ധതി നടപ്പാക്കിയതോടെ തീരവാസികള്‍ക്ക് മാത്രമായി പ്രത്യേക കാര്‍ഡെന്ന പദ്ധതി പാതിവഴിയില്‍ മുടങ്ങിയിരുന്നു. എന്നിട്ടും മൂന്ന് വര്‍ഷം കഴിഞ്ഞ് കാര്‍ഡില്ലാതെ വെറും കവര്‍ എങ്ങിനെയത്തെി എന്നതാണ് മേല്‍വിലാസക്കാരിയെ കുഴക്കുന്നത്.കേരളം ഉള്‍പ്പെടുന്ന ഒമ്പത് തീരദേശ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് തീരദേശ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചിരുന്നത്. പദ്ധതി നടപ്പാക്കാനായി വന്‍ തുക ചെലവഴിച്ചശേഷമാണ് പാതിവഴിയില്‍ നിലച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.