കാസര്‍കോട്: കളനാടിനും കോട്ടിക്കുളത്തിനുമിടയില്‍ ചാത്തങ്കൈ റെയില്‍വേ മേല്‍പാലത്തിന് 5.20 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. പ്രഭാകരന്‍ കമീഷന്‍ നിര്‍ദേശിച്ച കാസര്‍കോട് പാക്കേജില്‍ നിന്ന് ഒഴിവാക്കപ്പെട്ട പദ്ധതിയാണ് ചാത്തങ്കൈ റെയില്‍വേ മേല്‍പാലം. പ്രഭാകരന്‍ കമീഷന്‍ പാക്കജില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിലൂടെ ആവശ്യം വീണ്ടും ഉന്നയിച്ചതിനെ തുടര്‍ന്നാണ് മേല്‍പാലത്തിന് അനുമതിയായതെന്ന് കെ.കുഞ്ഞിരാമന്‍ എം.എല്‍.എ അറിയിച്ചു. ഏറെ ജനത്തിരക്കുള്ള പ്രദേശമാണിത്. ബേക്കല്‍ ടൂറിസവുമായി ബന്ധപ്പെട്ടു കിടക്കുന്ന കാപ്പില്‍ ബീച്ചിലേക്കുള്ള വഴിയാണിത്. നിരവധി റിസോര്‍ട്ടുകള്‍ ഇവിടെയുണ്ട്. ചാത്തങ്കൈ എല്‍.പി സ്കൂളിലേക്ക് കുട്ടികള്‍ കടന്നുപോകുന്നത്് ഈ വഴിയാണ്. മദ്റസകള്‍, പള്ളികള്‍, ക്ഷേത്രങ്ങള്‍ എന്നിവയും ഈ വഴിയിലുണ്ട്. ഏറെ കാലത്തെ ജനങ്ങളുടെ ആവശ്യമാണ് ചാത്തങ്കൈ മേല്‍പാലം. പണം റെയില്‍വേക്ക് കൈമാറുന്നതോടെ പ്രവൃത്തി ആരംഭിക്കാമെന്ന് എം.എല്‍.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.