ഹോട്ടലിന്‍െറ ഷട്ടര്‍ തകര്‍ത്ത് കവര്‍ച്ച; പ്രതി അറസ്റ്റില്‍

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് ഹോട്ടലിന്‍െറ ഷട്ടര്‍ തകര്‍ത്ത് പണം കവര്‍ന്ന കേസില്‍ മട്ടന്നൂര്‍ സ്വദേശി അറസ്റ്റില്‍. മട്ടന്നൂരിലെ അബ്ദുല്‍ ജലീല്‍ (35) ആണ് അറസ്റ്റിലായത്. ഇന്നലെ പുലര്‍ച്ചെ മൂന്നുമണിയോടെ മഞ്ചേശ്വരത്തെ എ.കെ ഹോട്ടലിലാണ് കവര്‍ച്ച നടന്നത്. മേശവലിപ്പിലുണ്ടായിരുന്ന 1000 രൂപ നഷ്ടപ്പെട്ടു. ഹോട്ടലിനു സമീപം സംശയ സാഹചര്യത്തില്‍ കണ്ട ജലീലിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. ജലീലിനെതിരെ കൂത്തുപറമ്പ്, മട്ടന്നൂര്‍ സ്റ്റേഷനുകളില്‍ മോഷണക്കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.