തുള്ളിമരുന്ന് നല്‍കുന്ന കുട്ടികള്‍ക്ക് സമ്മാനമായി സ്വര്‍ണനാണയം

മൊഗ്രാല്‍പുത്തൂര്‍: മൊഗ്രാല്‍പുത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം പരിധിയിലുള്ള മൊഗ്രാല്‍പുത്തൂര്‍, മധൂര്‍ പഞ്ചായത്തുകളിലെ പള്‍സ് പോളിയോ ബൂത്തുകളില്‍ചെന്ന് പോളിയോ തുള്ളിമരുന്ന് സ്വീകരിക്കുന്ന അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളില്‍ ഒരാള്‍ക്ക് നറുക്കെടുപ്പിലൂടെ സ്വര്‍ണനാണയം സമ്മാനമായി നല്‍കും. സ്പോണ്‍സര്‍മാര്‍ വഴിയാണ് സമ്മാനം കണ്ടത്തെുന്നത്. പഞ്ചായത്തിലെ 4579 കുട്ടികളെയും ജനുവരി 17, ഫെബ്രുവരി 21 തീയതികളില്‍ പള്‍സ് പോളിയോ ബൂത്തുകളിലത്തെിച്ച് തുള്ളിമരുന്ന് നല്‍കുന്നതിനാണ് പുതിയ മാതൃക. ഫെബ്രുവരി 25ന് രാവിലെ 11ന് വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തില്‍ പി.എച്ച്.സിയില്‍ നറുക്കെടുപ്പ് നടത്തി സമ്മാനം നല്‍കും. സമ്മാന കാര്‍ഡിന്‍െറ ബ്രോഷര്‍ ജില്ലാ പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസ് മെഡിക്കല്‍ ഓഫിസര്‍ ഡോ. സി.എം. കായിഞ്ഞിക്ക് നല്‍കി പ്രകാശനം ചെയ്തു. ഡിവൈ.എസ്.പി ദാമോദരന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബി. അഷ്റഫ്, പി.എച്ച്.എന്‍ എം. വത്സല, പൊലീസ് അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്‍റ് മോഹനന്‍, സെക്രട്ടറി ശ്രീനാഥ, ജെ.എച്ച്.ഐ കെ. ജയറാം, ബിന്ദു, ജെ.പി.എച്ച്.എന്‍മാരായ കെ.ജി. അമ്പിളി, ഇ. രജില, സൂചന, ആരിഫ, വിദ്യ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.