കാസര്‍കോട്: പട്ടികയില്‍പെടാത്ത എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് വേണ്ടി പ്രത്യേകം മെഡിക്കല്‍ ക്യാമ്പ് നടത്താന്‍ തീരുമാനം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടിക പുതുക്കുന്നതിനായി സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാമ്പുകളില്‍ പങ്കെടുക്കാന്‍ 14 വരെ അതത് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ അപേക്ഷ നല്‍കാം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസ പദ്ധതി അവലോകനയോഗത്തില്‍ ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീറാണ് നിര്‍ദ്ദേശം നല്‍കിയത്. ഫെബ്രുവരി ആദ്യ വാരത്തില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പദ്ധതി പ്രകാരം പൂര്‍ത്തിയാക്കിയ 131 പ്രവൃത്തികളുടെ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാന്‍ എല്‍.എസ്.ജി.ഡി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. ജില്ലയിലെ ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍മാരുടെ നിലവിലെ ഒഴിവുകള്‍ നികത്തും. നബാര്‍ഡ്, ആര്‍.ഐ.ഡി.എഫ് പദ്ധതികളുടെ അവലോകനവും നടന്നു. ഇന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച യോഗം നടക്കും. ജില്ലാതല അവലോകന യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍മാരായ ഡോ. പി.കെ. ജയശ്രീ, എന്‍. ദേവീദാസ്, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, ഉദ്യേഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.