ചെറുവത്തൂര്‍: കുടിശ്ശിക അടച്ചില്ളെന്ന കാരണത്താല്‍ മയിച്ച പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ച് അധികൃതരുടെ ഫ്യൂസ് ഊരല്‍. കെ.എസ്.ഇ.ബി പിലിക്കോട് സെക്ഷന്‍ അധികൃതരാണ് ജലവിതരണ അതോറിറ്റിക്ക് കീഴിലെ ചെറുവത്തൂര്‍ ചന്ത കുടിവെള്ള പദ്ധതിയുടെ വൈദ്യുതി ബന്ധം വിഛേദിച്ചത്. ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് അധികൃതരാണ് കുടിവെള്ളത്തിനാവശ്യമായ വൈദ്യുതിയുടെ പണം അടക്കുന്നത്. രണ്ടാഴ്ച മുമ്പ് 6000 രൂപ ഈ ആവശ്യത്തിലേക്കായി അടച്ചിരുന്നു. എന്നാല്‍, അധിക തുക അടച്ചില്ളെന്ന കാരണം പറഞ്ഞാണ് വൈദ്യുതി ബന്ധം ഊരിയത്. അടക്കേണ്ട തുകയുടെ അധിക ബില്ല് തങ്ങള്‍ക്ക് ലഭിച്ചില്ളെന്ന് ജലവിതരണ അതോറിറ്റി അധികൃതര്‍, പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ അറിയിച്ചു. ചെറുവത്തൂര്‍ പഞ്ചായത്തിന്‍െറ പടിഞ്ഞാറന്‍ പ്രദേശങ്ങളായ മയിച്ച, മുണ്ടകണ്ടം, കുറ്റിവയല്‍, വെങ്ങാട്ട്, പൂഴിക്കടവ് എന്നിവിടങ്ങളിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന പദ്ധതിയുടെ വൈദ്യുതി ബന്ധമാണ് വിഛേദിച്ചത്. 1000 വീടുകളിലേക്കുള്ള കുടിവെള്ള വിതരണമാണ് ഇതോടെ നിലച്ചത്. ഒരു വീടിന് പ്രതിമാസം 300 വരെ കുടിവെള്ളത്തിനായി ജലവിതരണ അതോറിറ്റിയില്‍ അടക്കണം. കുടിവെള്ളത്തിന് പണം വാങ്ങുന്ന ജലവിതരണ അതോറിറ്റി അധികൃതര്‍തന്നെ വൈദ്യുതി തുക അടക്കണമെന്ന് ഗ്രാമപഞ്ചായത്ത് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, പഞ്ചായത്ത് കിണര്‍ ആയതിനാല്‍ തങ്ങള്‍ അടക്കില്ളെന്ന നിലപാടിലാണ് ജലവിതരണ അതോറിറ്റിക്കാര്‍. പണം അടച്ചിട്ടും കുടിവെള്ളം കിട്ടാത്ത സ്ഥിതിയാണ് ഇവിടത്തുകാര്‍ക്ക് ഇപ്പോള്‍. കൃത്യമായി വൈദ്യുതി ബില്ല് നല്‍കുന്നുണ്ടെന്നും കുടിശ്ശിക വരുത്തിയതിനാലാണ് കണക്ഷന്‍ വിഛേദിച്ചതെന്നും പിലിക്കോട് കെ.എസ്.ഇ.ബി അധികൃതരും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.