നീലേശ്വരം: മടിക്കൈ എരിക്കുളം വയലില്‍ ജൈവ പച്ചക്കറിയുടെ വിസ്മയ കാഴ്ച. എരിക്കുളത്തെ ഒരുകൂട്ടം യുവാക്കളുടെ കൂട്ടായ്മയിലാണ് ഈ പച്ചക്കറി വിപ്ളവം. എരിക്കുളം ഏമ്പക്കാല്‍ ക്ളസ്റ്ററാണ് തികച്ചും ജൈവരീതിയില്‍ കൃഷിയൊരുക്കിയത്. തരിശായിക്കിടന്ന 20 ഏക്കര്‍ വയലിലായിരുന്നു കൃഷി. വെള്ളരി, പാവല്‍, പയര്‍, മത്തന്‍, ചീര, നരമ്പന്‍, തണ്ണിമത്തന്‍ എന്നിവയാണ് കൃഷി ചെയ്യുന്നത്. ജില്ലയില്‍ കഴിഞ്ഞവര്‍ഷം ഏറ്റവും മികച്ച ജൈവ പച്ചക്കറി ക്ളസ്റ്ററിനുള്ള അവാര്‍ഡ് ഈ കൂട്ടായ്മ നേടിയിരുന്നു. വിപണിയിലെ ചൂഷണവും വര്‍ധിച്ചുവരുന്ന കീടശല്യവും ജലസേചന ലഭ്യതയില്ലാത്തതുമാണ് കര്‍ഷകര്‍ കൃഷിയില്‍നിന്ന് പിറകിലോട്ട് പോകാന്‍ കാരണമാകുന്നതെന്നാണ് ഇവര്‍ പറയുന്നത്. എരിക്കുളം ദേവസ്വത്തിന്‍െറ ഒരു കുളവും പഞ്ചായത്തിന്‍െറ മറ്റൊരു കുളവുമാണ് വെള്ളത്തിനായി ആശ്രയിക്കുന്നത്. കൃഷിക്കാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയത് മടിക്കൈ കൃഷിഭവന്‍ ഉദ്യോഗസ്ഥരാണ്. വിനോദ് എരിക്കുളം, പുഷ്കരന്‍, ലോഹിതാക്ഷന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കൃഷി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.