മംഗളൂരു: ജില്ലാ-താലൂക്ക് പഞ്ചായത്തുകളിലേക്ക് വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദക്ഷിണ കന്നട, ഉടുപ്പി ജില്ലകളില്‍ അങ്ങിങ്ങ് അക്രമം അരങ്ങേറി. പ്രശ്നബാധിതവും അതീവ പ്രശ്നബാധിതവുമായി പ്രഖ്യാപിച്ച ബൂത്ത് പരിസരത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടെങ്കിലും പൊലീസിന്‍െറ സമയോചിത ഇടപെടലിലൂടെ അനിഷ്ട സംഭവങ്ങള്‍ ഒഴിവായി.ഉടുപ്പി ജില്ലയിലെ ഹരിയടുക്ക മടിബെട്ടടുക്ക ബൂത്തില്‍ പോളിങ് അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയുണ്ടായ അക്രമത്തില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്‍റിന് പരിക്കേറ്റു. നുരെകണജെ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പ്രസന്ന ഹെഗ്ഡെയാണ് (33) അക്രമത്തിനിരയായത്. ബി.ജെ.പിക്കാരാണ് തന്നെ ആക്രമിച്ചതെന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹം പറഞ്ഞു. ബൊലേറോ, ഷിഫ്റ്റ്, ഇന്നോവ കാറുകളില്‍ എത്തിയ സംഘമാണ് ആക്രമിച്ചത്.ബി.ജെ.പിക്കാരനായിരുന്ന ഹെഗ്ഡെ 15 ദിവസം മുമ്പാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നിരഞ്ചെ ബെള്ളൂര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ വിക്രം ഹെഗ്ഡെയെ സ്ഥാനാര്‍ഥിയാക്കണമെന്ന് പ്രസന്ന ഹെഗ്ഡെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ബജ്റംഗ്ദളിലെ സുമിത് ഷെട്ടിയെയാണ് ബി.ജെ.പി സ്ഥാനാര്‍ഥിയാക്കിയത്. ഇതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ക്കൊപ്പം പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.ദക്ഷിണ കന്നട ജില്ലയില്‍ അഡ്ഡൂര്‍ ബൂത്തില്‍ ഉച്ചയോടെ വി.എച്ച്.പി നേതാവ് ജഗദീഷിന്‍െറ കാറിന് നേരെ അക്രമമുണ്ടായി. ബി.ജെ.പി സ്ഥാനാര്‍ഥി ഹരീഷ് മൂഡുഷെഡ്ഡെ ബൂത്തിലത്തെി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബഹളമുണ്ടാക്കുന്നതിനിടെ സ്ഥലത്തത്തെിയതായിരുന്നു ജഗദീഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.