ജില്ലയില്‍ മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്താന്‍ തീരുമാനം

കാസര്‍കോട്: ജില്ലയില്‍ ഡെങ്കിപ്പനിയുള്‍പ്പെടെയുള്ള കൊതുകുജന്യ പകര്‍ച്ചവ്യാധികള്‍ കാണപ്പെടുന്ന സാഹചര്യത്തില്‍ കൊതുക് നശീകരണത്തിനും മാലിന്യ നിര്‍മാര്‍ജനത്തിനും പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍ ജില്ലാതല അവലോകന സമിതി യോഗം തീരുമാനിച്ചു. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. ജനുവരിയില്‍ 45ഉം ഫെബ്രുവരിയില്‍ ഇതുവരെ 14ഉം ഡെങ്കിപ്പനിയെന്ന് സംശയിക്കുന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഈ സീസണില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വാര്‍ഡുതല സമിതികള്‍ വിളിച്ചുചേര്‍ത്ത് എന്‍.എസ്.എസ്, സ്റ്റുഡന്‍റ് പൊലീസ് കാഡറ്റ്, ജൂനിയര്‍ റെഡ്ക്രോസ് തുടങ്ങിയ വിവിധ സന്നദ്ധ സംഘടനകളുടെയും യൂത്ത് ക്ളബുകളുടെയും സഹകരണത്തോടെ മാലിന്യ നിര്‍മാര്‍ജനം ശക്തമാക്കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. മഴക്കാലത്തു മാത്രം മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് പരിഹാര മാര്‍ഗമല്ളെന്നും അദ്ദേഹം പറഞ്ഞു. ആഴ്ചയില്‍ ഒരുദിവസം ഡ്രൈ ഡേ ആയി ആചരിക്കണം. യോഗത്തില്‍ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ഇ. മോഹനന്‍ പകര്‍ച്ചവ്യാധി നിയന്ത്രണത്തിനുള്ള നടപടികള്‍ വിശദീകരിച്ചു. ഡി.എം.ഒ (ആരോഗ്യം) ഡോ. എ.പി. ദിനേശ്കുമാര്‍ സംസാരിച്ചു. ഡോ.എം.സി. വിമല്‍രാജ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സുനിത നന്ദന്‍, കാസര്‍കോട് ജനറല്‍ ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. വി.എ. രജ്ഞിത്ത്, ഡോ. ഇ.വി. ചന്ദ്രമോഹന്‍, ജില്ലാ ആര്‍.സി.എച്ച് ഓഫിസര്‍ ഡോ. മുരളീധരന്‍ നല്ലൂരായ, ഡോ. ബി. നാരായണ നായ്ക്, ഡോ. സി. ജ്യോതി, ഐ.എം.എ പ്രസിഡന്‍റ് ഡോ. സി. അബ്ദുല്‍ ഹമീദ്, ജില്ലാ മാസ് മീഡിയ ഓഫിസര്‍ എം. രാമചന്ദ്ര, ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ ആര്‍. തങ്കന്‍, ജില്ലാ പട്ടികവര്‍ഗ വികസന ഓഫിസര്‍ കെ. കൃഷ്ണപ്രകാശ്, പ്രഫ. എ. ശ്രീനാഥ്, ഇ. ചന്ദ്രശേഖരന്‍ നായര്‍, ജില്ലാ സാമൂഹികനീതി ഓഫിസര്‍ പി. ഡീന ഭരതന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.