അനധികൃത മണല്‍ കടത്ത്: റവന്യൂ വകുപ്പ് നടപടി സ്വീകരിക്കുന്നില്ളെന്ന് ആക്ഷേപം

ബദിയടുക്ക: കര്‍ണാടകയില്‍നിന്ന് അനധികൃതമായി മണല്‍ കടത്തുന്നത് പിടികൂടാന്‍ റവന്യൂ അധികൃതര്‍ തയാറാകുന്നില്ളെന്ന് പരാതി. കര്‍ണാടകയില്‍നിന്ന് നടുവയല്‍ പാലം വഴി മണിയംപാറ റോഡിലൂടെയാണ് അനധികൃത മണല്‍ കടത്ത്. ലോറിയിലും ടിപ്പറിലുമായി കടത്തുന്ന മണല്‍ ബദിയടുക്കയില്‍ എത്തിച്ചാല്‍ 400 അടിക്ക് 50,000 രൂപയും 300 അടിക്ക് 35,000 രൂപയും മാഫിയാ സംഘത്തിന് ലഭിക്കുന്നത്. പുലര്‍ച്ചെയാണ് മണല്‍ കടത്തുന്നത്. വണ്ടിയുടെ മരണപ്പാച്ചില്‍ പ്രദേശത്തെ ഭീതിയിലാഴ്ത്തുന്ന മറ്റൊരു പ്രശ്നമാണ്. ഒരാഴ്ച മുമ്പ് നടുവയല്‍ പാലത്തില്‍ മണലുമായി വന്ന ടിപ്പര്‍ ലോറി കൈവരികള്‍ ഇടിച്ച് തകര്‍ത്തിരുന്നു. വിവരമറിഞ്ഞ് ബദിയടുക്ക പൊലീസ് സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും മറ്റൊരു ടിപ്പറില്‍ മണല്‍ കയറ്റി ലോറിയുമായി മാഫിയാ സംഘം രക്ഷപ്പെട്ടു. ഈ സംഭവത്തെ തുടര്‍ന്നാണ് ബദിയടുക്ക എസ്.ഐ എ. ദാമോദരന്‍െറ നേതൃത്വത്തിലുള്ള സംഘം മൂന്ന് ടിപ്പര്‍ ലോറികളെ പിടികൂടിയത്. മണല്‍ കടത്ത് പിടികൂടാന്‍ കാത്തുനില്‍ക്കുന്ന പൊലീസിനെ നിരീക്ഷിക്കുന്ന മാഫിയാ സംഘം കണ്ണുവെട്ടിച്ച് മറ്റൊരു വഴിയിലാണ് കടന്നുപോകുന്നത്. കാസര്‍കോട്, ബദിയടുക്ക, പെര്‍ള, കര്‍ണാടകയിലെ വിവിധ ഭാഗങ്ങളിലുള്ള മാഫിയാ സംഘത്തിന്‍െറ കൂട്ടുകച്ചവടമാണ് മണല്‍ കടത്തെന്നാണ് ആരോപണം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT