കാഞ്ഞങ്ങാട്: പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധ നേടിയ ഒഴിഞ്ഞവളപ്പ് ഗ്രീനി പരിസ്ഥിതി ക്ളബിലെ വിദ്യാര്‍ഥികള്‍ ജൈവ പച്ചക്കറി കര്‍ഷകരാകുന്നു. ഇപ്പോള്‍ നെല്‍കൃഷി കഴിഞ്ഞ പാടത്ത് 50 സെന്‍റിലാണ് പച്ചക്കറി വിത്തിറക്കുന്നത്. പയര്‍, ചീര, വെണ്ട, വെള്ളരി, മത്തന്‍ കുമ്പളങ്ങ, ചോളം എന്നിവ ഇക്കൂട്ടത്തിലുണ്ട്. പൂര്‍ണമായും ജൈവവളം ഉപയോഗിച്ചാണ് കൃഷി. മണല്‍ കടത്തിനെതിരെ പ്രതികരിച്ച് അതിന് തടയിടാന്‍ അധികാരികളെ നിര്‍ബന്ധിതരാക്കിയാണ് ഗ്രീനി ക്ളബ് എന്ന പരിസ്ഥിതി കൂട്ടായ്മക്ക് തുടക്കം കുറിച്ചത്. പ്ളാസ്റ്റിക് വിപത്തിനെ കുറിച്ച് ബോധവത്കരണം നടത്തുകയും പ്രദേശത്തെ 100 വീടുകളില്‍നിന്ന് പ്ളാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് പുനരുല്‍പാദന കേന്ദ്രത്തിലേക്ക് അയക്കാന്‍ സംവിധാനമൊരുക്കുകയും ചെയ്തു. ക്ളീന്‍ വില്ളേജ് എന്ന പദ്ധതിയുടെ ഭാഗമായി പരിസര ശുചീകരണത്തിനും നേതൃത്വം നല്‍കി. പാതയോരങ്ങളില്‍ മരത്തൈകള്‍ വെച്ചുപിടിപ്പിച്ചു. ഒരു വീട്ടില്‍ ഒരു മരം പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ 100 വീടുകളിലും മരത്തൈകള്‍ ഇവര്‍ തന്നെ നട്ടുകൊടുത്തു. ഒരു വീട്ടില്‍ ഒരു ഒൗഷധസസ്യം എന്ന സന്ദേശവുമായി ഓണനാളില്‍ മാവേലി വേഷമണിഞ്ഞ് വീടുകള്‍ തോറും വേപ്പിന്‍ തൈകള്‍ വിതരണം ചെയ്തു. പരിസ്ഥിതി പഠന, ബോധവത്കരണ പരിപാടികളിലും ഇവരുടെ സജീവ സാന്നിധ്യം ഉണ്ടാകാറുണ്ട്. എന്നാല്‍ മദ്യപാനികളുടെ ശല്യം ഇവര്‍ക്ക് പ്രധാന വെല്ലുവിളിയായി മാറിയിരിക്കയാണ്. സന്ധ്യ കഴിഞ്ഞാല്‍ ഒഴിഞ്ഞ വളപ്പ് ജങ്ഷനും പരിസരവും മദ്യപാനികളുടെയും ശീട്ടുകളി സംഘങ്ങളുടെയും വിഹാരകേന്ദ്രമാകും. പാതയോരത്ത് നട്ട മരത്തൈകള്‍ ഇവര്‍ നശിപ്പിക്കുന്നതായി ക്ളബ് പ്രവര്‍ത്തകര്‍ പറയുന്നു. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനില്‍ ഇതു സംബന്ധിച്ച് പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. കൃഷിക്ക് ക്ളബ് കോഓഡിനേറ്റര്‍ കെ.കെ. ഷാജി, പ്രസിഡന്‍റ് സൂരജ്, സെക്രട്ടറി അഖില്‍, ശ്യാം, മനോജ്, മിഥുന്‍, വിഷ്ണു, അക്ഷയ് എന്നിവരാണ് നേതൃത്വം നല്‍കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.