സാമൂഹിക ദ്രോഹികള്‍ തടയണ തകര്‍ത്തു: നാഗച്ചേരിയില്‍ ഉപ്പുവെള്ളം കയറി നെല്‍കൃഷി നശിക്കുന്നു

നീലേശ്വരം: പടിഞ്ഞാറ്റംകൊഴുവല്‍ നാഗച്ചേരിയില്‍ തോടിന് കുറുകെ കെട്ടിയ തടയണ തകര്‍ത്തു. ഇതുമൂലം നാഗച്ചേരി വയലില്‍ ഉപ്പുവെള്ളം കയറി നെല്‍കൃഷി നശിക്കുന്നു. വയലിലേക്ക് ഉപ്പുവെള്ളം കയറാതിരിക്കാന്‍ വെള്ളം തടഞ്ഞുനിര്‍ത്തുന്ന പലകകളാണ് സാമൂഹിക ദ്രോഹികള്‍ തകര്‍ത്തത്. ആള്‍പാര്‍പ്പില്ലാത്ത സ്ഥലമായതിനാല്‍ രാത്രിയായാല്‍ മദ്യപന്മാരുടെ കേന്ദ്രമാണ് ഇവിടം. ഏക്കറോളം പരന്നുകിടക്കുന്ന വയലില്‍ ഉപ്പുവെള്ളം കയറി നെല്‍കൃഷി നശിക്കുന്നതുമൂലം കര്‍ഷകര്‍ ദുരിതത്തിലായി. സാമൂഹിക ദ്രോഹികളുടെ ഇത്തരം ദുഷ്പ്രവൃത്തികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ നഗരസഭ തയാറാകുന്നില്ല. നഗരസഭ ഒന്നാം വാര്‍ഡ് കൗണ്‍സിലര്‍ പി. കുഞ്ഞികൃഷ്ണന്‍, നാഗച്ചേരി പാടശേഖര സമിതി പ്രസിഡന്‍റ് ടി. ചോയ്യമ്പു എന്നിവര്‍ ഇതുസംബന്ധിച്ച് നീലേശ്വരം പൊലീസില്‍ പരാതി നല്‍കി. നൂറേക്കറോളം വരുന്ന നെല്‍കൃഷിയാണ് നശിച്ചുകൊണ്ടിരിക്കുന്നത്. മുന്‍ പഞ്ചായത്ത് ഭരണസമിതിയാണ് തടയണ നിര്‍മിച്ചത്. ഇവിടെനിന്ന് വന്‍തോതില്‍ മണല്‍ കടത്തും നടക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.