സാഫ് ഗെയിംസ് ഫുട്ബാള്‍: എടാട്ടുമ്മല്‍ സ്വദേശി ഇന്ത്യന്‍ ക്യാമ്പില്‍

തൃക്കരിപ്പൂര്‍: സര്‍വിസസ് താരം എടാട്ടുമ്മല്‍ സ്വദേശിc സൗത് ഏഷ്യന്‍ ഫെഡറേഷന്‍ ഗെയിംസ് ഫുട്ബാള്‍ കപ്പിനുള്ള ദേശീയ ക്യാമ്പില്‍ ഇടം നേടി. 10 മുതല്‍ എറണാകുളത്താണ് ഇന്ത്യന്‍ ക്യാമ്പ്. കൊല്‍ക്കത്തയിലുള്ള ജെയിന്‍ പട്ടാളക്കാരുടെ മധ്യനിര പോരാളിയാണ്. സന്തോഷ് ട്രോഫി ടൂര്‍ണമെന്‍റില്‍ സര്‍വിസസിനുവേണ്ടി രണ്ടു തവണ എതിരാളികളുടെ വലയിലേക്ക് ഷോട്ട് പായിച്ച ഈ യുവതാരത്തിന്‍െറ ചടുല നീക്കങ്ങളും കുറിക്ക് കൊള്ളുന്ന ഷോട്ടുകളുമാണ് അവസരങ്ങള്‍ തേടിയത്തൊന്‍ പ്രധാന കാരണം. എടാട്ടുമ്മല്‍ സുഭാഷ് ക്ളബിലൂടെയാണ് ഫുട്ബാളിന്‍െറ ബാലപാഠങ്ങള്‍ അഭ്യസിച്ചത്. ഫുട്ബാള്‍ ജെയിനിന്‍െറ കുടുംബ കാര്യമാണ്. ബന്ധുക്കളായ സുനില്‍കുമാര്‍, സുഭാഷ്, നാരായണന്‍ എന്നിവരാണ് പന്തുകളിയിലേക്കുള്ള വഴി തുറന്നത്. എ.ഒ.സി സെകന്തരാബാദിന് ജഴ്സിയണിഞ്ഞു. സ്റ്റേറ്റ് യൂത്ത് ഫുട്ബാള്‍, 2011 ല്‍ ജില്ലയിലെ മികച്ച യുവതാരത്തിനുള്ള ഡി.എഫ്.എ അംഗീകാരം നേടി. 2015ല്‍ കേരളത്തിനുവേണ്ടി സന്തോഷ് ട്രോഫി കളിച്ചു. അവസാന ഇലവനില്‍ ഇടം നേടുകയാണെങ്കില്‍ ദേശാന്തര താരം എം. സുരേഷിനുശേഷം എടാട്ടുമ്മലില്‍നിന്നുള്ള ഇന്ത്യന്‍ താരമാവും ജെയിന്‍. എടാട്ടുമ്മലിലെ പി. ഭാരതിയുടെ മകനാണ്. ജെയിനിനെ കൂടാതെ മലപ്പുറം സ്വദേശിയും ഡല്‍ഹി ഡൈനാമോസിന്‍െറ ഐ.എസ്.എല്‍ താരവുമായ അനസിനെയും തൃശൂര്‍ സ്വദേശിയും അത്ലറ്റികോ ഡി കൊല്‍ക്കത്തയുടെ റിനോ ആന്‍േറാവിനെയും ക്യാമ്പിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.