ബദിയടുക്കയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു

ബദിയടുക്ക: കുടിവെള്ളമില്ലാതെ ബദിയടുക്കയിലെ ജനങ്ങള്‍ നെട്ടോട്ടമോടുന്നു. ബദിയടുക്ക പഞ്ചായത്തിലെ മൂന്നാം വാര്‍ഡായ ബാപ്പാലിപ്പൊനം, ബി.സി റോഡ് പ്രദേശത്തെ 30ഓളം കുടുംബങ്ങളാണ് കുടിവെള്ളത്തിനായി ഏറെ കാലമായി ബുദ്ധിമുട്ടുന്നത്. എന്‍ഡോസള്‍ഫാന്‍ ഇരകളുള്ള രണ്ട് വീടുകളും പ്രദേശത്തുണ്ട്. വാര്‍ഡ് അംഗങ്ങള്‍ മാറിവരുന്നെങ്കിലും ഇവിടുത്തെ അടിസ്ഥാന സൗകര്യംപോലും മെച്ചപ്പെടുന്നില്ല. നേരത്തെ പലതവണ ഗ്രാമസഭകളില്‍ ഉന്നയിക്കുകയും ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കുകയും ചെയ്തിട്ടുണ്ട്. ചില വീടുകളിലുള്ള വെള്ളമാണ് പ്രദേശത്തെ മറ്റു ജനങ്ങളുടെ ആശ്രയം. എന്നാല്‍, വേനല്‍ തുടങ്ങിയാല്‍ എല്ലാവര്‍ക്കും വെള്ളം ലഭിക്കുന്നില്ല. ഇത് നിര്‍ധന കുടുംബങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കുന്നു. ചരിഞ്ഞ പ്രദേശമായതിനാല്‍ ചെറിയ ചെലവില്‍ പൈപ്പ്ലൈന്‍ വഴി വെള്ളം എത്തിക്കാന്‍ കഴിയും. ഇതിന് തുനിയാത്തത് അവഗണനയാണെന്നാണ് പ്രദേശവാസികള്‍ക്കുള്ള പരാതി. കുടിവെള്ള പദ്ധതിക്കാവശ്യപ്പെട്ട് പ്രദേശത്തെ ജനങ്ങളുടെ ഒപ്പുകള്‍ ശേഖരിച്ച് പഞ്ചായത്ത് പ്രസിഡന്‍റിനും വാര്‍ഡ് അംഗങ്ങള്‍ക്കും നിവേദനം സമര്‍പ്പിക്കും. പരിഹാരം കണ്ടില്ളെങ്കില്‍ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങാനാണ് ജനങ്ങളുടെ തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT