കഞ്ചാവ് പൊതികളും ഫോണുകളും പിടിച്ചെടുത്തു

മംഗളൂരു: മംഗളൂരു ജില്ലാ ജയിലില്‍ സിറ്റി പൊലീസ് കമീഷണര്‍ ചന്ദ്രശേഖറിന്‍െറ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ നിരവധി കഞ്ചാവ് പൊതികളും 40 മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. സംസ്ഥാനത്ത് യുവതടവുകാര്‍ ഏറ്റവും കൂടുതലുള്ള ജയിലില്‍ മയക്കുമരുന്നിന്‍െറയും മൊബൈല്‍ ഫോണുകളുടെയും ഉപയോഗം വ്യാപകമായതായി കണ്ടത്തെി. തടവുകാര്‍ക്ക് ആവശ്യമുള്ള ലഹരി വസ്തുക്കളടക്കം അനധികൃതമായി ജയിലിനകത്ത് കടത്തുന്നതായും കണ്ടത്തെി. ഇത്തരം വസ്തുക്കള്‍ അധികൃതരെ വെട്ടിച്ച് സൂക്ഷിക്കാനുള്ള സ്ഥലങ്ങളും നിരവധിയാണ്. സി.സി.ടി.വി പ്രവര്‍ത്തനം തകരാറിലായതിനാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കണ്ടത്തൊന്‍ കഴിയുന്നില്ല. മൊബൈല്‍ ജാമര്‍ സംവിധാനവും ജയിലിലില്ല. എന്നാല്‍, ജീവനക്കാരുടെ കുറവ് കര്‍ശന നടപടി സ്വീകരിക്കുന്നതിന് തടസ്സമാവുന്നതായി ജയില്‍ സൂപ്രണ്ട് വി. കൃഷ്ണ മൂര്‍ത്തി അറിയിച്ചു. 400 തടവുകാരാണ് ഇവിടെയുള്ളത്. 28 ജീവനക്കാര്‍ വേണ്ടിടത്ത് നിലവില്‍ 16 പേരേയുള്ളു. ഇതില്‍ ആറു പേര്‍ വനിതകളാണ്. വനിതകള്‍ പുരുഷ സെല്ലുകള്‍ കൂടി ശ്രദ്ധിക്കേണ്ട അവസ്ഥ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. കടുത്ത മാനസിക സമ്മര്‍ദം കാരണം ഇവിടെ ചുമതലയേല്‍ക്കുന്ന സൂപ്രണ്ടുമാര്‍ സ്ഥലം മാറ്റം തേടുകയാണ് പതിവ്. ഒരുവര്‍ഷത്തിനിടയില്‍ മൂന്നാമത്തെ സൂപ്രണ്ടാണ് നിലവിലുള്ളത്. കുറച്ച് തടവുകാരെ മറ്റ് ജയിലുകളിലേക്ക് മാറ്റുന്ന കാര്യം സര്‍ക്കാര്‍ ആലോചനയിലുണ്ടെന്ന് ഡി.ജി.പി അറിയിച്ചു. മൊബൈല്‍ ജാമര്‍ മാസത്തിനകം സ്ഥാപിക്കും. കഴിഞ്ഞ നവംബറില്‍ ജില്ലാ ജയിലില്‍ നടന്ന ഇരട്ടകൊല സംബന്ധിച്ച് അന്വേഷണം നടക്കുന്നതായി ഡി.ജി.പി അറിയിച്ചു. പ്രതികളുടെ തടവുചാട്ടം പതിവായ ഹിറിയടുക്ക ജയിലില്‍ സുരക്ഷക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ഡി.ജി.പി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.