ദേശീയപാതയില്‍ സ്വയം സുരക്ഷ ഒരുക്കി വിദ്യാര്‍ഥികള്‍

കുമ്പള: വാഹനങ്ങള്‍ ചീറിപ്പായുന്ന ദേശീയ പാതയില്‍ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷ ഉറപ്പ് വരുത്തേണ്ട നിയമപാലകര്‍ കൈയൊഴിഞ്ഞപ്പോള്‍ ആ ചുമതല സ്വയം എറ്റെടുത്തിരിക്കുകയാണ് ഒരു കൂട്ടം വിദ്യാര്‍ഥികള്‍. മൊഗ്രാല്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളാണ് രാവിലെയും വൈകീട്ടും ട്രാഫിക് നിയന്ത്രിച്ച് സഹപാഠികള്‍ക്ക് സുരക്ഷയൊരുക്കുന്നത്. ഇവിടെ ബഹുഭൂരിപക്ഷം കുട്ടികളും ദേശീയപാത മുറിച്ചുകടന്നാണ് സ്കൂളിലത്തെുന്നത്. ജീവന്‍ പണയപ്പെടുത്തിയാണ് കുട്ടികള്‍ റോഡരികിലൂടെ നടന്നു പോവുന്നതും മുറിച്ച് കടക്കുന്നതും. അതിനാല്‍, മൊഗ്രാല്‍ ടൗണില്‍ സ്കൂള്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെയും വൈകിട്ടും ട്രാഫിക് നിയന്ത്രിക്കാന്‍ പൊലീസിന്‍െറ സഹായം ആവശ്യപ്പെട്ട് നാട്ടുകാരും സ്കൂള്‍ അധികൃതരും ആര്‍.ടി.ഒയെ സമീപിച്ചിരുന്നെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നും ഒരു നടപടിയും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് പി.ടി.എ ഭാരവാഹികളും അധ്യാപകരും ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് സുരക്ഷ ഒരുക്കാന്‍ തീരുമാനിച്ചത്. ഇതിന് വിദ്യാര്‍ഥികളെ തന്നെയാണ് അവര്‍ നിയോഗിച്ചത്. വിദ്യാര്‍ഥികള്‍ സ്റ്റോപ് എന്നെഴുതിയ ട്രാഫിക് ബോര്‍ഡുമായി ദേശീയപാതയുടെ ഇരുവശത്തും നിന്ന് വാഹനങ്ങളെ നിയന്ത്രിച്ച് കുട്ടികളെ റോഡ് കടത്തിവിടുകയാണ് ചെയ്യുന്നത്. പുസ്തകച്ചുമടുമായി രാവിലെയും വൈകീട്ടുമുള്ള കുട്ടികളുടെ ഈ അധ്വാനം കണ്ടില്ളെന്ന് നടിക്കുകയാണ് അധികൃതര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.