വിളിച്ചോളൂ, ടീച്ചര്‍ വിളിപ്പുറത്തുണ്ട്

കാസര്‍കോട്: ജില്ലയിലെ പത്താംക്ളാസ് വിദ്യാര്‍ഥികള്‍ക്ക് സംശയനിവാരണത്തിന് അധ്യാപകര്‍ ഇനി വിളിപ്പുറത്തുണ്ടാവും. ജില്ലാ പഞ്ചായത്ത് ലാംപ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ഹലോ ടീച്ചര്‍ ഫോണ്‍ ഇന്‍ പരിപാടി കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു. ഗ്രാമീണ വിദ്യാര്‍ഥികള്‍ക്ക് സഹായകമായ ‘ഹലോ ടീച്ചര്‍’ സംസ്ഥാനത്തെ മറ്റു ജില്ലകള്‍ക്കും മാതൃകയാക്കാവുന്ന പദ്ധതിയാണെന്ന് അദ്ദേഹം പറഞ്ഞു. സംശയ നിവാരണത്തിന് അധ്യാപകരെ നേരിട്ട് വിളിക്കാന്‍ സാഹചര്യമൊരുക്കുന്നത് പ്രശംസനീയമാണ്. ഇംഗ്ളീഷ് വിഷയത്തിലുള്ള ഒരുകുട്ടിയുടെ സംശയത്തിന് ഫോണിലൂടെ മറുപടി നല്‍കിയാണ് വൈസ് ചാന്‍സലര്‍ പരിപാടി ഉദ്ഘാടനം ചെയ്തത്. ഇന്നു മുതല്‍ എസ്.എസ്.എല്‍.സി പരീക്ഷ അവസാനിക്കുന്ന തീയതി വരെ കുട്ടികള്‍ക്ക് പരീക്ഷ സംബന്ധിയായ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനാണ് ഈ പരിപാടി. രാത്രി ഏഴ് മണി മുതല്‍ 10 മണി വരെ കുട്ടികള്‍ക്ക് സംശയനിവാരണത്തിനായി വിദഗ്ധ അധ്യാപകരുടെ ഫോണില്‍ വിളിക്കാം. പത്താംതരത്തിലെ എല്ലാ വിഷയത്തിലും തെരഞ്ഞെടുക്കപ്പെട്ട അധ്യാപകര്‍ ഇതിനായി തയാറായി. വിഷയവും അധ്യാപകരുടെ ഫോണ്‍ നമ്പറും താഴെ കൊടുക്കുന്നു. മലയാളം -8281698921, 8281698922, ഇംഗ്ളീഷ് -8281698923, 8281698924, 8281698925, ഇംഗ്ളീഷ് (കന്നട) -828169894, ഹിന്ദി -8281698926, 8281698927, കന്നട -8281698928, 8281698929, മാത്സ് -8281698930, 8281698931, മാത്സ് (കന്നട) -8281698932, ഫിസിക്സ് -8281698933, 8281698934, ഫിസിക്സ് (കന്നട) -8281698935, കെമിസ്ട്രി - 8281698936, 8281698937, കെമിസ്ട്രി (കന്നട) - 8281698938, ബയോളജി -8281698939. ബയോളജി (കന്നട) -8281698940, സോഷ്യല്‍ സയന്‍സ് -8281698941, 8281698942, സോഷ്യല്‍ സയന്‍സ് (കന്നട) -8281698943, ഉര്‍ദു -8281698944, അറബിക് -8281698945, സംസ്കൃതം - 8281698946, 8281698949, കൗണ്‍സലിങ് - 8281698947. പുലിക്കുന്ന് ഐ.ടി അറ്റ് സ്കൂളില്‍ നടന്ന പരിപാടിയില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് എ.ജി.സി. ബഷീര്‍ അധ്യക്ഷത വഹിച്ചു. സിം കാര്‍ഡ് വിതരണോദ്ഘാടനം ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പാദൂര്‍ കുഞ്ഞാമു ഹാജി, കാസര്‍കോട് മുനിസിപ്പാലിറ്റി ചെയര്‍പേഴ്സന്‍ ബീഫാത്തിമ ഇബ്രാഹിം എന്നിവര്‍ നിര്‍വഹിച്ചു. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി.വി. കൃഷ്ണകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാറഡുക്ക ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ഓമന രാമചന്ദ്രന്‍, ജില്ലാപഞ്ചായത്ത് അംഗങ്ങളായ പി.വി. പത്മജ, സുഫൈജ ടീച്ചര്‍, എം. നാരായണന്‍, പുഷ്പ അമേക്കള, ഐ.ടി അറ്റ് സ്കൂള്‍ ജില്ലാ കോഓഡിനേറ്റര്‍ എം.പി. രാജേഷ്, കാസര്‍കോട് ഡി.ഇ.ഒ ഇ.വേണുഗോപാലന്‍, കാഞ്ഞങ്ങാട് ഡി.ഇ.ഒ മഹാലിംഗേശ്വര രാജ് എന്നിവര്‍ സംസാരിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.വി. രാമചന്ദ്രന്‍ സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ.പി. രാജ്മോഹന്‍ നന്ദിയും പറഞ്ഞു. വിദ്യാര്‍ഥികള്‍, റിസോഴ്സ്പേഴ്സന്മാര്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.