കാഞ്ഞങ്ങാട്: ഓടിക്കൊണ്ടിരുന്ന വൈക്കോല്‍ ലോറിക്ക് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഒടയംചാല്‍-എടത്തോട് റോഡില്‍ എടത്തോട് ക്ഷേത്രത്തിനടുത്താണ് ചൊവ്വാഴ്ച ഉച്ച ഒരു മണിയോടെ ലോറി കത്തിനശിച്ചത്. ഇതേ തുടര്‍ന്ന് ഈ റൂട്ടില്‍ മണികൂറുകളോളം ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. കാഞ്ഞങ്ങാട് നിന്ന് എത്തിയ അഗ്നിശമനസേന മൂന്നു മണിക്കൂറോളം പണിപ്പെട്ടാണ് തീയണച്ചത്. അമിതമായി വൈക്കോല്‍ കറ്റകള്‍ കയറ്റിയ കര്‍ണാടക രജിസ്ട്രേഷനുള്ള നാഷനല്‍ പെര്‍മിറ്റ് ലോറി വൈദ്യുതി ലൈനില്‍ തട്ടിയതാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. സമീപത്തെ ക്ഷേത്രത്തില്‍ ഉത്സവം നടക്കുകയായിരുന്നതിനാല്‍ ലോറിയില്‍ നിന്ന് തീ പരിസരത്തേക്ക് പടരാന്‍ തുടങ്ങിയത് ആശങ്കയുയര്‍ത്തി. കാഞ്ഞങ്ങാട് നിന്ന് പുറപ്പെട്ട അഗ്നിശമന സേന സ്ഥലത്തത്തൊന്‍ വൈകിയതും നാട്ടുകാരെ വിഷമിപ്പിച്ചു. തീ പടര്‍ന്നതിനെ തുടര്‍ന്ന് ഒടയംചാല്‍ എടത്തോട് റോഡിലെ ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടിരുന്നു. താഴ്ന്നുകിടക്കുന്ന വൈദ്യുതി കമ്പികള്‍ ഉയര്‍ത്തിക്കെട്ടാന്‍ കെ.എസ്.ഇ.ബി അധികൃതരോട് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ളെന്ന് നാട്ടുകാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.