നീലേശ്വരം: നീലേശ്വരത്ത് വിവിധ സേവനങ്ങള്‍ ഇനി ഒരു വിരല്‍തുമ്പില്‍. നീലേശ്വരത്ത് ലഭ്യമാകുന്ന വിവിധ സേവനങ്ങളും ഭൗതിക സാഹചര്യങ്ങളും പൊതുജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്നതിന് ‘സിറ്റി ഗൈഡ്’ എന്ന പേരില്‍ രൂപകല്‍പന ചെയ്ത മൊബൈല്‍ അപ്ളിക്കേഷന്‍ പ്രവര്‍ത്തനക്ഷമമാവുകയാണ്. പ്രസ്തുത അപ്ളിക്കേഷനിലൂടെ നീലേശ്വരത്തിന്‍െറ ചരിത്രം, പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ഗതാഗത സൗകര്യങ്ങള്‍, സന്നദ്ധ സേവനങ്ങള്‍, പ്രധാനപ്പെട്ട വ്യക്തികളെക്കുറിച്ചും ഓഫിസുകളെക്കുറിച്ചും മറ്റു സേവനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ എന്നിവയാണ് ആന്‍ഡ്രോയ്ഡ് അപ്ളിക്കേഷനിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നത്. നീലേശ്വരത്തെ ഒരുകൂട്ടം യുവ ഐ.ടി പ്രഫഷനലുകള്‍ ചേര്‍ന്നാണ് ഈ സംരംഭത്തിന് സാക്ഷാത്കാരം നടത്തിയിരിക്കുന്നത്. ‘നീലേശ്വരം ഒരു വിരല്‍തുമ്പില്‍’ എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ബുധനാഴ്ച വൈകീട്ട് മൂന്നിന് വ്യാപാരഭവനില്‍ നടക്കുന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ കെ.പി. ജയരാജന്‍ നിര്‍വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.